Image

ഒളിസേവ (സുധീര്‍ പണിക്കവീട്ടില്‍)

Published on 07 February, 2019
ഒളിസേവ (സുധീര്‍ പണിക്കവീട്ടില്‍)
(ഇ-മലയാളിയുടെ പ്രണയവാര -പ്രണയ പ്രളയത്തിലേക്ക് ഒരു കടലാസ്സ് വഞ്ചി. എല്ലാവര്‍ക്കും വലന്റയിന്‍ ആശംസകള്‍)

ഇന്നലെ സന്ധ്യ മടങ്ങും നേരം
അത് വഴി വന്ന കറുത്തൊരു പെണ്ണ്
ഒന്നും രണ്ടും പറയാനായെന്‍
പടിവാതില്‍ക്കല്‍ നിന്നല്ലോ.

അടിമുടിയവളില്‍ വിരിയുകയായി
പുളകങ്ങള്‍ പുതുഭാവങ്ങള്‍
ഇടം വലം ഞങ്ങള്‍ക്ക് മറയായ് നിന്നു
ഇരുളിന്‍ ചുരുളുകള്‍ കുസ്രുതിയുമായ്

എന്തോ പറയണമല്ലോ ചുണ്ടിന്‍
പൂട്ടു തുറക്കുന്നതെങ്ങിനെയോ
പുഞ്ചിരി താക്കോല്‍ നീട്ടി കൊണ്ടവള്‍
കണ്ണാല്‍ എന്തോ മന്ത്രിച്ചു

മുട്ടേണ്ട താമസമല്ലേ കെട്ടുകള്‍
പൊട്ടാന്‍ എന്നറിയാതെ
മിണ്ടാതിരുവര്‍ ഞങ്ങള്‍ നിന്നു
മൗനം കാവല്‍ നിന്നു

തൊട്ടരികില്‍ നാം നില്‍ക്കുമ്പോഴും
ഒത്തിരി ദൂരത്തെന്നൊരു തോന്നല്‍
കാരണമെന്തേ നിന്‍ കണ്ണിണ്ണയില്‍
കത്തും ലക്ഷ്മണ വരയാണോ?

ഒത്തിരി പുഞ്ചിരി പൂക്കള്‍
ചുണ്ടിന്‍ ചെണ്ടില്‍ നിന്നു വിരിഞ്ഞപ്പോള്‍
ഊറികൂടിയ മധുകണമെല്ലാം
അവളെന്‍ കാതില്‍ ഇറ്റിച്ചു

പ്രേമിക്കാനൊരു ദിവസം ഇവിടെ
ഏഴംകടലിനിക്കരെയുണ്ടേ
ഇന്നാണാദിനമെന്നെ - ഇനിയും
ഇവിടെ തന്നെ നിറുത്തുന്നോ?

ശുഭം
Join WhatsApp News
വിദ്യാധരൻ 2019-02-07 19:47:42
പ്രണയം വന്നു മുട്ടി ഞാനെൻ 
മനസ്സ വാതിൽ തുറന്നു 
കണ്ണുകൾ തള്ളിപോകും സുന്ദരി  
മുന്നിൽ നിന്ന് കുഴഞ്ഞു 
'ഒളിസേവയ്ക്കായ്' വിളിച്ചൊരു നേരം
ഒളികണ്ണിട്ടെന്നെ നോക്കി
ആ നോട്ടത്തിൻ വലയിൽ വീണാൽ 
വീണവരൊക്കെ കുടുങ്ങും 
ചോന്നു തുടുത്താ മുഖഭാവത്തിന് 
ഹൃദയ സമാന രൂപം 
വാലെന്റൈനെന്നാണ് അവളുടെ പേര് 
പ്രണയികളുടെ ദേവതയാണവളെന്നും 
വയസ്സന്മാരും ചെറുപ്പക്കാരും 
അവളുടെ വലയിൽ വീഴും 
ഒരു പ്രാവശ്യം വീണവർ വീണ്ടും 
വലയിൽ വീഴാൻ വെമ്പും 
പല്ലുകൾ പോയോർ 
ടെസ്റ്റിയാസ്ട്രോണും വറ്റിപ്പോയോർ 
എല്ലാം അവളുടെ വലയിൽ വീഴും 
ഒളിസേവയ്ക്കായ്  കൊതിച്ചവരൊന്നും 
തിരികെ വരില്ലതു തീർച്ച  
എല്ലാവർഷോം ഫെബ്രുവരി മാസം
പ്രണയ കവിത കുറിയ്ക്കാമെന്നാൽ 
എഴുതുക എഴുതുക പ്രണയാർഥികളെ
പ്രായം നോക്കാതെഴുതുക നിങ്ങൾ 

Easow Mathew 2019-02-08 21:59:05
Congratulations to Sri Sudheer Panikkaveettil for this beautiful valentine week poem. Dr. E.M. Poomottil
P R Girish Nair 2019-02-09 00:34:44
Loving is not just looking at each other, it’s looking in the same direction. 
Very pretty poem Sir. Congratulations.
THODUPUZHA K.SHANKAR 2019-02-11 11:43:11
The poem is really romantic and composed so elegantly. The words are worth cherishing, inspiring and enthusing for the younger hearts. Keep writing such poems also. congratulations and best wishes for a brilliant poetic career too. 
Thodupuzha K Shankar 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക