Image

സ്വാമി ചിദാനന്ദപുരി ലോസ് ആഞ്ചെലെസില്‍

പ്രസാദ് പി Published on 07 February, 2019
സ്വാമി ചിദാനന്ദപുരി  ലോസ് ആഞ്ചെലെസില്‍
ലോസ് ആഞ്ചെലെസ് : ശബരിമല കര്‍മ്മ സമിതി രക്ഷാധികാരിയും കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ  പൂജനീയ സ്വാമി ചിദാനന്ദപുരി ലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം നടത്തുന്നു. ഫെബ്രുവരി പതിമൂന്നിന് നോര്‍വാക്കിലെ സനാതന ധര്‍മ ക്ഷേത്ര ഹാളില്‍ 'അഭിമാനിയായ ഹിന്ദുവായി ജീവിക്കുന്നതെങ്ങിനെ'    എന്ന പ്രഭാഷണം നടത്തും. 

കാലിഫോര്‍ണിയയിലെ മലയാളി അസ്സോസിയേഷനായ ഓം  ആണ്    പരിപാടിയുടെ സംഘാടകര്‍. ഇംഗ്ലീഷിലുള്ള സംവാദത്തിന്  പ്രവേശനനവും പാര്‍ക്കിങ്ങും സൗജന്യമായിരിക്കും. മറ്റുസംസ്ഥാനക്കാരും  തദ്ദേശീയരും ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.    

വൈകിട്ട് ആറര മണിമുതല്‍ ഒന്‍പതുമണിവരെ നടക്കുന്ന പരിപാടിയില്‍  എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് ഓം ഡയറക്ടര്‍ രവി വെള്ളത്തേരി, പ്രസിഡണ്ട് വിനോദ് 
ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.   ഡോ.  ബി. യു. പട്ടേലാണ് ധര്‍മ സംവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് രവി വെള്ളത്തേരി ( 9494197115 ), രമ നായര്‍   ( 7144029368  ) അല്ലെങ്കില്‍ www.ohmcalifornia.org 

സ്വാമി ചിദാനന്ദപുരി  ലോസ് ആഞ്ചെലെസില്‍
Join WhatsApp News
Which Hinduism 2019-02-07 04:21:33
Hinduism has hundreds of contradictory thoughts from atheism, no theism > polytheism. Which one is going to be practised? Well, this is the age of cheating and false preaching, isn't?- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക