Image

പ്രണയിനി, ഹൃദയഹാരിണി, നീ വരൂ (പ്രണയവാര രചനകള്‍: ജോസ് ചെരിപുറം)

Published on 06 February, 2019
പ്രണയിനി, ഹൃദയഹാരിണി, നീ വരൂ (പ്രണയവാര രചനകള്‍: ജോസ് ചെരിപുറം)
“Let the rain kiss you. Let the rain beat upon your head with silver liquid drops. Let the rain sing you a lullaby.”
Langston Hughes

കാട്ടുമുല്ലകള്‍ പുഞ്ചിരിച്ചു
നാട്ടുവഴിയോരമാകെ
പൂത്തുലയും തേന്മാവിലൊരു
പാട്ട് പാടും പെണ്‍കുയിലേ
കേട്ടുറങ്ങാന്‍ നിന്റെ ചുണ്ടില്‍
താരാട്ടുപാട്ടിന്നീണമുണ്ടോ?
തൊട്ടിലാട്ടും തെന്നല്‍ കാതില്‍
ഇഷ്ടമുള്ളൊരു കഥ പറഞ്ഞോ?
തൊട്ടുണര്‍ത്തുമോര്‍മ്മകളില്‍
നഷ്ടസ്വപ്ന വസന്തമുണ്ടോ?
ആര്‍ദ്രമാമെന്‍ ഹ്രുത്തടം സുഖ-
നിദ്ര തേടിയലഞ്ഞ രാവില്‍
മുദ്രമോതിരമണിഞ്ഞ വിരലാല്‍
രുദ്രവീണ മീട്ടിവന്നവള്‍ പാടി
നേര്‍ത്ത മഞ്ഞിന്‍ കണങ്ങള്‍ കൈ-
കോര്‍ത്തുനില്‍ക്കും മകരനിലാവില്‍
തീര്‍ഥമായ് നീയൊഴുകിവരൂ- ദാ-
ഹാര്‍ത്തമെന്നാത്മാവിന്നറകളില്‍
പ്രണയിനി, ഹ്രുദയഹാരിണി.
***********

josecheripuram@gmail.com
Join WhatsApp News
ഞാന്‍ പറഞ്ഞില്ലേ ഇനിയും വരും കവിതകള് 2019-02-06 22:18:34
ഇനിയും വരും അനേകം പ്രണയ ദേവന്മാര്‍ അതേ കാമ ദേവന്മ്മാര്‍, പുല്ലാം കുഴല്‍ നാണിക്കും കവിതയുമായി.
ചോറിയട്ടെ അസുയ മൂത്ത ചെറുപ്പക്കാര്‍.
വരൂ നായികേ വീണ്ടും വരൂ നായികേ!!!!!
ചക്കര പന്തലില്‍ തേന്‍ മഴ പൊഴിക്കും ചക്രവര്‍ത്തി കുമാര !!!!!!!!!!!!!!!!!!!!
എന്തിയേ സാം നിലംബള്ളി, നമ്പിമഠം, തമ്പി Antony, വാസുദേവ് .....അങ്ങനെ എത്ര എത്ര പ്രണയ കവികള്‍  
വായനക്കാർ 2019-02-07 01:50:10
കൂട്ടംമായി ഇളകീട്ടുണ്ട് 
കാട്ട് കിളവർ എല്ലാവരും 
പ്രണയമെന്ന ജ്വരം മൂത്ത് 
അണയ്ക്കുന്നവർ പട്ടിയെ പോൽ 
ശല്ല്യമില്ലാ വർഗ്ഗമാണ് 
കുറച്ചുനേരം കരഞ്ഞീടും 
പിന്നെ എല്ലാം ശാന്തമാകും 
കഴുത കാമം കരഞ്ഞു തീർക്കും 
കിളവർ കവിത രചിച്ചീടും 
പാവം നമ്മൾ പെട്ടുപോയി 

 
ഡൊണാൾഡ് 2019-02-07 09:29:13
എന്റെ സൂസന് ഡൊണാൾഡ് അപ്പച്ചങ്റ്റ സന്ദേശം 

കരളേ   കരളിന്റെ കരളേ
എന്നോടൊന്നു ചിരിക്കൂകിളവൻ 
കിളിയേ മാനസക്കിളിയെ
വെറുതേ നിന്നു കിണുങ്ങാതെ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ

ഫോറിൻ കാറിൽ ഡോളർ നോട്ടും കൊണ്ട്‌
മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
കൂട്ടിനെന്നെ കിട്ടില്ലല്ലൊ ചേട്ടാ
എന്റെ കരളിന്റെ വാതിൽ തുറക്കാതെ
അരുതേ പറയരുതെ
എന്റെ സ്നേഹിതയാണു നീ

ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ

(കരളേ കരളിന്റെ കരളേ)

മഴത്തുള്ളി മണി കൊണ്ടെനിക്ക്‌
നൂറു മഴവിൽ മേടകൾ പണിയാമോ
മഴത്തുള്ളി കൊട്ടാരം ഞാൻ കെട്ടാം
വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം

എന്നോടിനി എന്നാൽ ഇഷ്ടം കൂടുമോ
ഞാനുണ്ട്‌ ഞാനുണ്ട്‌ നിന്നോടു കൂടാൻ
ഞാനുണ്ട്‌ ഞാനുണ്ട്‌ നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴി വാ എന്റെ കുറുമ്പി
എന്റെ സ്നേഹിതയാണു നീ

(കരളേ കരളിന്റെ കരളേ)
josecheripuram 2019-02-07 10:25:27
"ENY ETHOKKALEE PATOO.PAVAM VASSYANMARK,let them dream about the past.
josecheripuram 2019-02-07 13:34:58
If I wrote this POEM with a fake name like "Vasanthakumari"I will be flooded with response&phone calls.I  write what's in my mind wheather you like it or not.
Binta cherian cheripuram 2019-02-07 14:59:34
Jose uncle you did a great job. You always have. good job!!!!:)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക