Image

സ്വദേശി പാര്‍പ്പിട മേഖലയില്‍ വിദേശികളായ ബാച്ചിലര്‍മാര്‍ക്ക് നിരോധനം

Published on 06 February, 2019
സ്വദേശി പാര്‍പ്പിട മേഖലയില്‍ വിദേശികളായ ബാച്ചിലര്‍മാര്‍ക്ക് നിരോധനം

കുവൈത്ത് സിറ്റി : സ്വദേശി പാര്‍പ്പിട മേഖലയില്‍ വിദേശികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം നല്‍കുന്നതിനെതിരെ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്തുവന്നു. ഈ കാര്യങ്ങള്‍ പരിശോധിക്കുവാന്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

നിരവധി പരാതികള്‍ സ്വദേശികളില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നാണ് ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തിയാല്‍ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുവനാണ് തീരുമാനമെന്ന് അറിയുന്നു. 

സ്വദേശി താമസ മേഖലകളില്‍ അനധികൃതമായി വിദേശി ബാച്ചിലര്‍മാര്‍ക്ക് താമസം അനുവദിച്ച കെട്ടിട ഉടമകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക