Image

'ദാവീദ് ' വെള്ളിത്തിരയിലേക്ക്

Published on 06 February, 2019
'ദാവീദ് ' വെള്ളിത്തിരയിലേക്ക്

കുവൈത്ത്: ക്യാപിറ്റോള്‍ സിനിമ ക്ലിക്‌സിന്റെ ഹ്രസ്വചിത്രം 'വണ്‍ ബ്ലഡ് ഇന്ത്യ'യുടെ വിജയാഘോഷം അബാസിയ ഹെവന്‍ റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്നു.

ലോക മലയാളി അസോസിയേഷന്‍ ട്രഷറര്‍ ജെറാള്‍ഡ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക കേരള സഭാംഗം ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ചു. സണ്‍റൈസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സജീവ് നാരായണന്‍, യൂണിമോണി മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് എസ്. പിള്ള, ക്യാപിറ്റല്‍ സിനിമ ക്ലിക്ക്‌സ് ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ലിബിന്‍ കെ. ബേബി എന്നിവര്‍ സംസാരിച്ചു. 

ക്യാപിറ്റോള്‍ സിനിമ ക്ലിക്ക്‌സിന്റെ പുതിയ ചിത്രം സണ്‍റൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'ദാവീദ് ' ന്റെ ടൈറ്റില്‍ ലോഞ്ചിംഗ് ബാബു ഫ്രാന്‍സിസിന് നല്‍കി സജീവ് നാരായണനും രഞ്ജിത്ത് എസ്. പിള്ളയും നിര്‍വഹിച്ചു. 

അത്യന്തം വെല്ലുവിളികള്‍ നേരിടുന്നുവെങ്കിലും അവയെല്ലാം മറികടന്ന് പ്രേക്ഷകര്‍ക്ക് മികവുറ്റ ദൃശ്യാനുഭൂതി ഒരുക്കുന്ന ചിത്രമായിരിക്കും ദാവീദ് എന്ന് അണിയറപ്രവര്‍ത്തകര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തുടര്‍ന്ന് വണ്‍ 'ബ്ലഡ് വണ്‍ ഇന്ത്യ' ചിത്രപ്രദര്‍ശനം നടത്തി. സജീവ് നാരായണന്‍ ചിത്രനിരൂപണം നടത്തി. കുവൈത്തിലെ പരിമിത സാഹചര്യങ്ങളില്‍ നിര്‍മിച്ച ചിത്രം അതിന്റെ വെല്ലുവിളികളെ അതിജീവിച്ച് അത്യന്തം മികവു പുലര്‍ത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിമോണി റ്റിറ്റിവിസി കൊണ്ടസ്റ്റ് ടിക് ടോക് മത്സരത്തില്‍ വിജയികളായ 10 പേര്‍ക്ക് യൂണിമോണി മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത് എസ്. പിള്ള സമ്മാനദാനം നടത്തി. തുടര്‍ന്ന് ചിത്രത്തിലെ നായകന്‍ ജോയല്‍ ജോസഫിനും മറ്റ് അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ പ്രശസ്തി പത്രം നല്‍കി ആദരിച്ചു. അനുരാജിന്റേയും രഞ്ജിത്തിന്റേയും നേതൃത്വത്തില്‍ സംഗീതവിരുന്നും മറ്റു കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക