Image

പേരന്‍പിലുണ്ടായിരുന്ന സുരാജ് എവിടെ പോയി? ആദ്യ ഷോ കഴിഞ്ഞപ്പോഴേ തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുന്നു

Published on 06 February, 2019
പേരന്‍പിലുണ്ടായിരുന്ന സുരാജ് എവിടെ പോയി? ആദ്യ ഷോ കഴിഞ്ഞപ്പോഴേ തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുന്നു

മികച്ച അഭിപ്രായം നേടി മമ്മൂട്ടി ചിത്രം പേരന്‍പ് പ്രദര്‍ശനം തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു. പേരന്‍പിനെ പറ്റി ആദ്്യം വാര്‍ത്ത പുറത്ത് വിട്ടത് നടന്‍ സുരാജ് വെഞ്ഞാറമൂടായിരുന്നു. ചിത്രത്തെ പ്രശംസിച്ച് നിരവധി വേദികളില്‍ അദ്ദേഹം ആരംഭിച്ചു

മമ്മീട്ടിക്കൊപ്പം പേരന്‍പില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും പല അഭിമുഖങ്ങളിലും സുരാജ് പങ്കുവെച്ചു. ലൊക്കേഷനില്‍ സംവിധായകന്‍ റാമിനും മമ്മൂട്ടിക്കും ഒപ്പം സുരാജ് നില്‍ക്കുന്ന ചിത്രവും പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം റിലീസായെങ്കിലും സുരാജിനെ കാണാനില്ല. ഇതോടെ സുരാജ് എവിടെ പോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

സിനിമയുടെ ദൈര്‍ഘ്യം കൂടിയതിനാല്‍ അവാസന ഘട്ടത്തില്‍ സുരാജ് അഭിനയിച്ച കഥാപാത്രം ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ചിത്രത്തിന്റെ മലയാളം പതിപ്പിനായി ആണ് സൂരജ് അഭിനയിച്ചതെന്നും, പിന്നീട് അത് വേണ്ടന്ന് വെച്ചതായും വാര്‍ത്തകള്‍ ഉണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക