Image

നമ്മുക്കിഷ്ടമുള്ള തരത്തില്‍ ജീവിക്കാന്‍ സാധിക്കുന്നതാണ് സന്തോഷത്തിന്റെ ഡെഫനിഷന്‍- വിനയ് ഫോര്‍ട്ട്

Published on 06 February, 2019
നമ്മുക്കിഷ്ടമുള്ള തരത്തില്‍ ജീവിക്കാന്‍ സാധിക്കുന്നതാണ് സന്തോഷത്തിന്റെ ഡെഫനിഷന്‍- വിനയ് ഫോര്‍ട്ട്

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുറന്നു പറയാനുള്ള പൊതുവേദിയായി മീടൂ ക്യാംപെയിന്‍ മാറി കഴിഞ്ഞു. തങ്ങള്‍ക്കെതിരായുള്ള ലൈഗീകാതിക്രമങ്ങള്‍ പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ചിലരെങ്കിലും ഈ അവസരം ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടന്‍ വിനയ് ഫോര്‍ട്ട് മീടൂ വിനെ കുറിച്ചു പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് ആര്‍ക്കും ആര്‍ക്കെതിരായും ആരോപണം ഉന്നയിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമായി മീടൂ മാറി കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കെതിരായി അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പ്രതികരിക്കുക തന്നെ വേണം. പക്ഷേ എന്തും വിളിച്ചു പറയരുത്.

വിനയുടെ വാക്കുകള്‍…

എവിടെയായിയിരുന്നാലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം എന്നു പറയുന്നത് മോശമായ പ്രവണത തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ സന്തോഷത്തിന്റെ ഡെഫനിഷന്‍ എന്നത് നമ്മുക്കിഷ്ടമുള്ള തരത്തില്‍ ലോകത്ത് ജീവിക്കാന്‍ സാധിക്കണം എന്നതാണ്. പക്ഷേ അത് മൂന്നാമതൊരാളെ ഉപദ്രവിച്ചിട്ടാകരുത്. നമ്മുടെ സ്വാര്‍ത്ഥതക്കായി വേറൊരാളെ നാം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം.

മീടൂ വിനെ പോസിറ്റീവായി എടുക്കണം, ആര്‍ക്കും ആര്‍ക്കെതിരേ വേണമെങ്കിലും പ്രയോഗിക്കാവുന്ന ആയുധമായി ക്യാപെയിനിനെ കാണരുത്. നിങ്ങള്‍ യത്ഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കുന്നതില്‍ തെറ്റില്ല.

മലയാള സിനിമയുടെ വനിത കൂട്ടായ്മയായ ഡബ്ല്യുസിയെ കുറിച്ചും താരം പ്രതികരിച്ചു. സംഘടനയില്‍ കൂടുതലും നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണ്. പക്ഷേ മുന്‍നിരയില്‍ ഉള്ളത് കുറച്ച്‌ വ്യക്തികള്‍ മാത്രവും. സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്ത്രീകളുടെയും പ്രശ്‌നം ഇവരിലേക്കെത്തുകയും അത് സോള്‍വ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന ഒരു ഓര്‍ഗനൈസേഷനായി സംഘടന മാറി കഴിഞ്ഞാല്‍ ഇവര്‍ വിജയിച്ചു. അതൊരിക്കലും മുന്നില്‍ നില്‍ക്കുന്ന ചിലരുടെ മാത്രം പ്രശ്‌നമാകരുത്.

ഈ പറയുന്ന പത്തോ പതിനഞ്ചോ ആളുകളുടെ മാത്രം കമ്മ്യൂണിറ്റി, അല്ലെങ്കില്‍ ഒരു ഹയര്‍ സൊസ്സൈറ്റിയില്‍ ഇരിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നം മാത്രം സോള്‍വ് ചെയ്യുന്ന സംഘടന ആകരുത ഡബ്ല്യൂസി.

ഞാന്‍ പുറത്തു നിന്നു നോക്കുമ്ബോള്‍ ഇന്റസ്ട്രീയില്‍ അത്യാവശ്യം ഹോള്‍ഡുള്ള ഏറ്റവും എമിനന്റ് ആയിട്ടുള്ള കുറച്ചാളുകളാണ് ഇപ്പോള്‍ സംഘടനാ അംഗങ്ങള്‍. അവര്‍ക്ക് പവര്‍ ഉണ്ട്. അവര്‍ പറഞ്ഞാല്‍ ജനങ്ങള്‍ കേല്‍ക്കും.

അവര്‍ക്ക് സാധാരണക്കാരായ സിനിമാ പ്രവര്‍ത്തകരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ സാധിക്കണം. അതായത് സിനിമയില്‍ ചായ കൊണ്ടുവരുന്ന ചേച്ചിക്ക് പ്രശ്‌നം വന്നാല്‍ അതിനു പരിഹാരം കാണാനുള്ള കഴിവ്, ശക്തി ഡബ്ല്യൂസിക്ക് ഉണ്ടാകട്ടെ… ഇതൊരു ആശംസയാണ്. കാരണം അങ്ങനെ വന്നാല്‍ ഈ മേഖലയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ലഭിക്കും. വിനയി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക