Image

പ്രണയമണികോവിലില്‍ ഇണകുരുവികള്‍ (കവിത:എ.സി. ജോര്‍ജ്)

Published on 05 February, 2019
പ്രണയമണികോവിലില്‍ ഇണകുരുവികള്‍ (കവിത:എ.സി. ജോര്‍ജ്)
പ്രണയമണികോവിലില്‍ മധുരപ്രതീക്ഷയായ്
കാത്തിരിക്കും അനുരാഗപ്രേമ ഭിക്ഷകന്‍ ഞാന്‍
തേനൂറും പ്രണയപുഷ്പം കൈയ്യിലേന്തി
നിന്‍പുണ്യാഹത്തിനായികാത്തിരിക്കും ഞാന്‍
വെണ്‍ചാമരവുംവെണ്‍കറ്റകുടയുമായ്
മധുര പ്രതീക്ഷതന്‍ സപ്തവര്‍ണ്ണ തേരിലേറി
പ്രേമപൂജാ പുഷ്പമായ മധുവൂറും നൈവേദ്യം
നിന്‍ തളിര്‍മേനിയിലര്‍പ്പിക്കാന്‍ നേരമായ്
നിന്‍ നീര്‍മാതളചെഞ്ചുണ്ടിലൊഴുകും മധുരമാം
പനിനീര്‍മുത്തി..കുടിക്കാന്‍ മോഹദാഹവുമായ്
കാത്തിരിക്കും ക്ഷമാശീലനാം വേഴാമ്പലാണുഞാന്‍
നിന്‍ പ്രണയമണി പൂങ്കാവനത്തിന്‍പടിവാതില്‍
തുറക്കൂമലര്‍ക്കെ തുറക്കൂ എനിക്കായ് എന്‍ ദേവി
സമാഗതമാംകോരിത്തരിക്കുംപ്രണയദിനത്തെങ്കിലും
പ്രാണപ്രീയേ..കാമേശ്വരി..പ്രണയപനിനീര്‍തുള്ളിയായ്
തുള്ളി..തുള്ളി ചന്തത്തില്‍ നൃത്തമാടിവന്നണയൂ
എന്‍ സവിധത്തില്‍ പ്രാണേശ്വരി... ഹൃദയേശ്വരി....
പ്രാണപ്രേയസി..ശാലീനസുന്ദരി..മാദകമായിവന്നണയൂ

മലരമ്പനാം..പ്രാണനാഥാ.ഞാനിതാ നിന്നിലലിയാന്‍...
നിന്‍ സന്നിധിയില്‍ ഒരു ചിത്രശലഭമായെത്തും...
കൈയ്യോടുകൈ...നെഞ്ചോടു നെഞ്ചുമായ്
കെട്ടി...വാരിപുണരൂ..ശീല്‍ക്കാരനാദവുമായ്
എന്‍ പ്രാണനാഥാ...അനുരാഗപൊയ്കയില്‍...
ഒപ്പംമെയ്യോടുമെയ്യ്‌ചേര്‍ത്ത് നീന്തിതുടിക്കാം..
മതിലുകളില്ലപ്രണയമധുപ്രവാഹം നിര്‍ഗളം...
പൊട്ടിഒഴുകട്ടെ...എന്‍...കരളിന്റെകരളേ...
എന്‍ മാതളഅധരങ്ങള്‍ നിന്‍ പൗരഷകോമള
ചുണ്ടില്‍ശീല്‍ക്കാരനാദവുമായ് പതിയട്ടെ
മുത്തങ്ങള്‍ ആയിരംപ്രണയമണിമുത്തങ്ങള്‍.....
അര്‍പ്പിക്കാം..എന്‍..സ്വര്‍ക്ഷപുത്രാ..പ്രാണനാഥാ....
ഈലോകപ്രണയദിനത്തില്‍..മധുപകരും
പരാഗങ്ങളായി..വിരാജിക്കുംശലഭങ്ങള്‍..നമ്മള്‍...
ഈ പ്രണയതീര്‍ത്ഥങ്ങള്‍ ഒന്നായ്ഒഴുകട്ടെ....
ഈ മാനസ പ്രണയമണികള്‍ഒന്നായ്ശബ്ദിക്കട്ടെ....
പുരുഷ..വനിതാമതിലുകള്‍ പൊളിയട്ടെ....
ആചാര-ദുരാചാരമതിലുകള്‍തകരട്ടെ...
മാനവസ്‌നേഹ പ്രണയ പ്രളയമാകട്ടെ എങ്ങും...
നവോത്ഥാനപാഥതന്‍ ഇണകുരുവികള്‍നമ്മള്‍
Join WhatsApp News
ഇക്കിളി പാട്ടുകള്‍ 2019-02-06 05:01:46
ഓ ഇ കിളവന്മാരുടെ  ഒക്കെ ഇക്കിളി കവിതകള്‍ 
ഇ ചെറുപ്പക്കാര്‍ ഒക്കെ എവിടെ പോയി 
സരസമ്മ 
പെണ്ണമ്മ 2019-02-06 15:19:13
ഇതാര് , ന്യൂയോർക്കിലെ  സരസമ്മയാണോ .  ഒരു കാര്യം  പറയാം  ഈ വയസന്മാർ  കവിതയൊക്കെ  ഒരുവിധം  ഏക്കും . സംഗതി  ക്ലച്ച്ചാകും . ചെറുപ്പക്കാർക്ക്  ഭാഷയുമില്ല  സാഹിത്യമുവുമില്ല  നേരവുമില്ല. സരസമ്മയുടെ  കമന്റ്  കൊള്ളാം . സാഹിത്യത്തിലായാലും  സിനിമയിൽ  ആയാലും  വയ്‌സർ  ഇപ്പോഴും  തിളങ്ങുന്നു . വയസൻ മമ്മൂട്ടി , വയസൻ  മോഹന ലാൽ, ബെന്യമിൻ  എല്ലാം  സംഗതി  തിളങ്ങുന്നില്ലയോ .  വയസ്സന്മാർ  രചന  എന്നാൽ  അതിൽ  ഒരു  കിടിലൻ  ഇക്കിളി  ഉണ്ട് , ലാളിത്യമുണ്ട് , അർത്ഥമുണ്ട് , ബോറിംഗ്  ഇല്ലാതെ  വായിച്ചുപോകാം .  രാഷ്ട്ര്യത്തിൽ  ആയാലും  ഈ ഉമ്മൻ ചാണ്ടിയും  പിണറായിയും  അച്ചുമാമൻ  ഒക്കെ  വയസ്സന്മാർ  ആണ്  ചെറുപ്പക്കാർ , വൈസർ  ഒക്കെ  എഴുതുക . സംഗതി  അടിപൊളി  ആയിട്ടു  വൈറൽ  ആയാൽ  മതി .  മുകളിലെ  കവിതയും  തട്ടുപൊളിപ്പനും  വൈറലും  ആയിക്കഴിഞ്ഞു  
amerikkan mollakka 2019-02-06 16:54:04
അസ്സലാം അലൈക്കും ജോർജ് സാഹിബ്. നിങ്ങളുടെ 
പ്രേമ കബിത ഞമ്മക്ക് പുടിച്ച് . ബലിയ ബലിയ 
ആശയങ്ങൾ ഉള്ള കബിതകൾ ഞമ്മക്ക്  
മനസ്സിലാവില്ല. ഇങ്ങളെഴുതുന്നതിൽ 
കാര്യമുണ്ട്. മതിലുകളില്ലാതെ പ്രണയമധു 
പ്രവാഹം, അതിൽ മെയ്യോട് മെയ് ചേർന്ന്
നീന്തി തുടിക്കാം...ആയിരം പ്രണയ മണിമുത്തങ്ങൾ 
കലക്കി സാഹിബ്.. പ്രണയ തീർത്ഥവും , പ്രണയ 
മണികളും, മനസ്സിൽ .. പിന്നെ ഇങ്ങള് പറയുന്നു 
ഒരു പ്രണയ പ്രളയം ഉണ്ടാകട്ടെ...അമേരിക്കൻ 
മലയാളികൾ  കിളവന്മാരായി അതുകൊണ്ട് 
പ്രേമം പാടില്ലെന്ന് എയ്തുന്നതും ഓരോ കിളവന്മാരാണല്ലോ.
ഞമ്മൾക്ക് അമ്പത്തിയഞ്ച്  ബയസ്സായി കിളവൻ 
ആണെന്ന് തോന്നുന്നില്ല. അപ്പൊ എല്ലാ മനുസ ൻമാരും 
അവരുടെ ബീവിമാരുമായും, ഇഷ്ടക്കാരികളുമായും 
ഈ വാലന്റയിൻ ആഘോഷിക്കട്ടെ. ബീവിമാരെ 
ലൈനടിക്കണ  കാലത്ത് അവർ ഇങ്ങനെ പാടിയിരുന്നു.
നിന്നെ കാണും നേരം എന്റെ മജ്ജുന് , എന്റെ 
ഖല്ബിലൊരു കിരു കിരുപ്പ്  ബരുണ്.. അപ്പൊ ഞമ്മള് 
പാടി ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലെ  നിന്നെ കാത്ത് കാത്ത് ബലഞ്ഞല്ലോ 
മൈലേ ....ആ കാലം ഈ വാലന്റയിൻ കൊണ്ട് ബന്നാൽ മതിയായിരുന്നു. 
മോങ്ങാതെ മോനേ 2019-02-06 17:43:57
കിളവന്‍മാര്‍ എഴുതിയാലേ പാട്ട് വരൂ. ചെറുപ്പക്കാര്‍ ഫോണിനെ തിരുമി പ്രേമിക്കുന്നു അത് ചാറ്റും ചീറ്റും ട്വീടും ഒക്കെ ആയി ചീറ്റി പോകുന്നു. കിളവന്മ്മാര്‍ മാറി നിന്നാലും കഴിവ് ഇല്ലാത്തവന്‍ എഴുതില്ല, എഴുതുന്നത് ചവറും. അതുകൊണ്ട് മോന്‍സി മോനേ വെറുതെ ട്രുംപ് മോങ്ങുന്നപോലെ മോങ്ങാതെ. മുല്ലാക്ക നിങ്ങള്‍ ഒരു സംഭവം തന്നെ. ൫൫ ഒക്കെ ആയെങ്കില്‍ ബീവിമാരുടെ മേലില്‍ ഒരു കണ്ണ് വേണേ, കറുത്ത ചാക്കില്‍ പൊതിഞ്ഞത് ആണെകില്‍ പേടിക്കേണ്ട. അതിന്‍ ഉള്ളില്‍ എന്താണ് എന്ന് ആര്‍ അറിയുന്നു.-സരസമ്മ NY
If you say old men should stay away who will make old girls happy- will you do it Monsey. You know what you wrote is age discrimination. മോന്‍ കേരളത്തിലോട്ടു ചെല്ല്, എയര്‍ പോര്‍ട്ട്‌ മുതല്‍ പൊതിരെ കിട്ടും.
ബയസ്സനെന്തേ പ്രേമിച്ചുകൂടെ ? 2019-02-06 19:30:54
കൂർക്കം ബിട്ടു ഞമ്മടെ ബീബി
കൂനി കൂടി ഉറങ്ങുമ്പോൾ
അടുത്ത ബീട്ടിലെ കറുത്ത മുത്ത് 
കണ്ണ് കാട്ടി ബിളിക്കുമ്പോൾ 
ഞമ്മളെന്ത് ചെയ്യണൊന്നാ 
നിങ്ങൾ ഒന്നു പറഞ്ഞട്ടെ 
ബയസ്സനാണ് വരുന്നെതെങ്കിൽ 
ഇടിച്ചിടിച്ചു കൊടുക്കണോന്നോ 
പണ്ടേപ്പോലെ ഞമ്മടെ ബീബി
കരുത്തിയല്ല നാട്ടാരെ 
ബയസ്സനാണ് എന്ന് ബച്ചു
പ്രേമം എന്തെ പറ്റൂലെ ?
അടുത്ത ബീട്ടിലെ കറുത്ത പെണ്ണ് 
കണ്ണ് കാട്ടി ബിളീക്കീണ് 
ചെറുപ്പക്കാര് നിങ്ങള് പോയി 
ഫോണിൽ കുത്തി കളിച്ചോളീൻ 


പ്രണയവാരം 2019-02-07 08:28:36

പവിഴവരി പൊഴിയേണ്ടും പ്രണയവാരം
പടുകിഴവർ എഴുതിവിടും തരികിടതോം
സിനിമഗാന കടം വരികൾ
അതിസാരത്തിൻ ഇടവഴികൾ
ഈ വാരം ഇതു തീരും ഇനിയും വരും വേറൊരെണ്ണം...

യമൻ 2019-02-11 21:29:57
 പ്രണയ മരണ മണിക്കോവിൽ വളരെ നല്ല കവിത 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക