Image

ഒറ്റ താളുള്ള പുസ്തകം(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 05 February, 2019
ഒറ്റ താളുള്ള പുസ്തകം(കവിത: രാജന്‍ കിണറ്റിങ്കര)
ഞാനെഴുതിയ

പുസ്തകങ്ങളില്‍

ഒരു താള്‍

ശൂന്യമായുണ്ട്

നിന്റെ മൗനം

കുറിച്ചിടാന്‍

 

എന്റെ

തൂലികയില്‍

ഒരു തുള്ളി മഷി

ബാക്കി വച്ചിട്ടുണ്ട്

നിന്റെ ഹൃദയത്തിലൊരു

ഒപ്പു ചാര്‍ത്താന്‍

 

വിട പറയും മുന്നെ

ഒന്നു

തിരിഞ്ഞു നോക്കണം

നിന്റെ കണ്ണുകളെ

എനിക്കൊപ്പിയെടുക്കാന്‍

 

ബാക്കി വച്ച

ആദ്യ താളില്‍

നിന്റെ കണ്ണുകളിലെ

മൗനം ഞാന്‍

കോറിയിടും ..

 

ഒരു തുള്ളിമഷിയാല്‍

എഴുതിയ

ഒറ്റതാളുള്ള

എന്റെ പുസ്തകം..

 

*രാജന്‍ കിണറ്റിങ്കര*

ഒറ്റ താളുള്ള പുസ്തകം(കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
എന്തിനാ ഇ പരാക്രമം 2019-02-05 07:45:08
എന്തിനു ആണ് മറ്റുള്ളവരുടെ ഹിര്‍ദയത്തില്‍ കറുത്ത മഷി കൊണ്ട് നിങ്ങളുടെ ഒപ്പ് ഇടുന്നത്. അത് ഒരു അവകാശ വാദം അല്ലേ!.
 നിങ്ങളെ ഒരു കുറിയ കയര്‍ കൊണ്ട് കെട്ടിയിട്ടാല്‍ എങ്ങനെ തോന്നും. ആരും ആരുടെയും സൊന്തം അല്ല.
സൊന്തം എന്ന പദത്തിന് എന്ത് അര്‍ത്ഥം......
എല്ലാം വെറും നീര്‍ കുമിളകള്‍ അല്ലേ!- നാരദന്‍ 
oru pushpam 2019-02-05 12:49:20
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ 
വിദ്യാധരൻ 2019-02-05 21:05:49
ഒരു താളിൽ 
ഒരു പീലി വച്ചിരുന്നു 
പലതായി വിരിയുമ്പോൾ 
അവൾക്ക് നൽകാൻ
പീലി വിരിഞ്ഞില്ലെന്നതുമാത്രമല്ല 
അതുവാങ്ങാൻ അവളും വന്നതില്ല 
ഇരിക്കുന്നു ഒരു താളിൽ പീലിയിന്നും 
അവൾ വരുമെന്നു കരുതി ഞാനും 

വിദ്യാധരൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക