Image

പ്രതിഭയുണ്ടെങ്കില്‍ പ്രണവിനെ സിനിമയില്‍ നിലനിര്‍ത്തും. അല്ലെങ്കില്‍ വേറെ പണിക്കുവിടും; മോഹന്‍ലാല്‍

Published on 05 February, 2019
പ്രതിഭയുണ്ടെങ്കില്‍ പ്രണവിനെ സിനിമയില്‍ നിലനിര്‍ത്തും. അല്ലെങ്കില്‍ വേറെ പണിക്കുവിടും; മോഹന്‍ലാല്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോശം അഭിനയത്തിന് പേരുദോഷം കേള്‍പ്പിച്ച പ്രണവിന്‍റെ കാര്യത്തില്‍ അവസാനം മനസുതുറന്ന് മോഹന്‍ലാല്‍. അഭിനയത്തില്‍ പ്രണവ് തുടരുന്നത് പ്രതിഭയുടെ അടിസ്ഥാനത്തിലായിരിക്കും. അവന് കഴിവില്ലെങ്കില്‍ വേറെ ജോലി നോക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ടൈം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 
അഭിനയത്തില്‍ തന്‍റെ തുടര്‍ച്ചയല്ല പ്രണവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രതിഭയും ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ അവന്‍ സിനിമയില്‍ തുടരും. ഇല്ലെങ്കില്‍ വേറെ ജോലിക്ക് അയക്കും. മോഹന്‍ലാല്‍ പറഞ്ഞു. 
അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിലാണ് പ്രണവ് ട്രോളുകളുടെ പെരുമഴ ഏറ്റുവാങ്ങിയത്. അഭിയനം തൊട്ടുതെറിച്ചിട്ടില്ലാത്ത വിധമുള്ള പ്രണവിന്‍റെ പ്രകടനം കാരണം തീയറ്ററുകളില്‍ കുവലുകളുയര്‍ന്നു. ചിത്രം ഒരുവാരം വിട്ടപ്പോള്‍ തികഞ്ഞ പരാജയമായി തീയറ്റര്‍ വിടുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക