Image

വിജയ് സേതുപതിക്കെതിരെ വംശീയ അധിക്ഷേപവുമായി സംഘപരിവാര്‍ അനുകൂലികള്‍

Published on 05 February, 2019
വിജയ് സേതുപതിക്കെതിരെ വംശീയ അധിക്ഷേപവുമായി സംഘപരിവാര്‍ അനുകൂലികള്‍

കേരളത്തിലെത്തി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച വിജയ് സേതുപതിക്കെതിരെ വംശീയ അധിക്ഷേപവുമായി എത്തുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. 'പാണ്ടി' എന്ന വിളിയുമായിട്ടാണ് വിജയ് സേതുപതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മലയാളികള്‍ എത്തുന്നത്. ആലപ്പുഴയില്‍ എത്തിയപ്പോള്‍ ക്ഷേത്രത്തില്‍ പൂജാരി പ്രസാദം കൈയ്യില്‍ തൊട്ട് തന്നില്ലെന്നും ഇത് വേദനിപ്പിച്ചെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. കൂടാതെ ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍റെ നടപടിയാണ് ശരിയെന്നും പിണറായി മികച്ച നേതാവാണെന്നുമായിരുന്നു വിജയ് സേതുപതിയുടെ അഭിപ്രായ പ്രകടനം. 
ഇതാണ് കേരളത്തിലെ സംഘപരിവാറിനെ ചൊടിപ്പിച്ചത്. ഇതോടെ വിജയ് സേതുപതിയുടെ സോഷ്യല്‍ മീഡിയിലായി അക്രമണം. തമിഴ്നാട്ടിലെ അനാചാരങ്ങള്‍ ആദ്യം അവസാനിപ്പിച്ചിട്ടു വാടാ എന്ന മട്ടിലും തെറിവിളികള്‍ തുടരുന്നുണ്ട്. 
തമിഴകത്ത് ചുരുങ്ങിയ കാലം കൊണ്ട് നായക നിരയിലേക്ക് വളര്‍ന്ന വിജയ് സേതുപതിക്ക് കേരളത്തിലും വലിയ ആരാധകരാണ് ഉള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക