Image

ഫോട്ടോഗ്രാഫറും വീട്ടിലാണോ താമസം; നിക്കിന്റെ നെഞ്ചില്‍ തലചായ്ച്ചുറങ്ങുന്ന പ്രിയങ്കയെ ട്രോളി ആരാധകര്‍

Published on 04 February, 2019
ഫോട്ടോഗ്രാഫറും വീട്ടിലാണോ താമസം; നിക്കിന്റെ നെഞ്ചില്‍ തലചായ്ച്ചുറങ്ങുന്ന പ്രിയങ്കയെ ട്രോളി ആരാധകര്‍

താരദമ്ബതിമാരായ പ്രിയങ്ക ചോപ്രയും നിക് ജോനാസും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെല്ലാം ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രം ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലല്‍ വൈറലാകുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ നെഞ്ചില്‍ തലചായ്ച്ച്‌ ഉറങ്ങുകയാണ് പ്രിയങ്ക ചോപ്ര. ആരുടെയും മനസ് കീഴടക്കുന്ന ഈ ചിത്രം ഹോം എന്ന അടിക്കുറുപ്പോടെയാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ താരദമ്ബതികളുടെ സ്വകാര്യ വേളയിലേക്ക് എങ്ങനെ ഫോട്ടോഗ്രാഫര്‍ എത്തി എന്നാണ് ഒരു വിഭാഗം ആരാധകരുടെ ചോദ്യം.

നിങ്ങളുടെ ഫോട്ടോഗ്രാഫറും നിങ്ങള്‍ക്കൊപ്പമാണോ താമസം എന്ന് മറ്റൊരു ആരാധകന്‍ ചോദിക്കുന്നു. ഫോട്ടോ എടുത്ത ആളിനനെയാണ് പലര്‍ക്കും അറിയേണ്ടത്. പ്രിയങ്കയുടെ നായ്ക്കുട്ടിയായിരിക്കും ഫോട്ടോ എടുത്തതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. സ്വകാര്യ ജീവിതത്തെ സ്വകാര്യമാക്കി വെക്കണം എന്ന ഉപദേശവും ആരാധകരില്‍ ചിലര്‍ നല്‍കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ ഇല്ലാതെ കുറച്ച്‌ സമയം ചിലവഴിച്ച്‌ നോക്കൂ നിങ്ങള്‍ക്ക് ജീവിതം രസകരമായി തോന്നും എന്നും ചിലര്‍ പറയുന്നു.

എന്തായാലും പോസ്റ്റിന് താഴെ ട്രോളുകള്‍ കൊണ്ട് നിറയ്ക്കുകയാണ് ആരാധകര്‍. കാലിഫോര്‍ണിയയില്‍ അവധി ആഘോഷിക്കുകയാണ് ഇരുവരും ഇപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക