Image

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

Published on 03 February, 2019
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും
 

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഫെബ്രുവരി മൂന്നിന് ഞായറാഴ്ച അരംഭിക്കും. ഞായര്‍ ഉച്ചയ്ക്ക് ഒരുമണിക്ക് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ യാത്ര പുറപ്പെടുന്ന പാപ്പ രാത്രി 10 ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ നല്‍കുന്ന സ്വീകരണത്തെ തുടര്‍ന്ന് വിശ്രമിക്കും. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം.12.20 ന് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തും. വൈകുന്നേരം 5ന് അബുദാബി ഗ്രാന്‍ഡ് മോസ്‌കില്‍ (ഷെയിഖ് സയിദ് മോസ്‌ക്) മുസ് ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി ചര്‍ച്ച നടത്തും. വൈകുന്നേരം 6.10 ന് ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ മതാന്തര സമ്മേളനത്തില്‍ പാപ്പാ പ്രഭാഷണം നടത്തും.(ഇതിന്റെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും).

ചൊവ്വാഴ്ച രാവിലെ 9.15 ന് അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാണും. തുടര്‍ന്ന് 10.30 ന് സഇയിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും . തുടര്‍ന്ന് ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് 12.40 ന് പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കും. ഒരുമണിക്ക് റോമിലേയ്ക്ക് മടങ്ങുന്ന മാര്‍പാപ്പ, വൈകുന്നേരം അഞ്ചിന് റോമിലെ ചംപിനോ വിമാനത്താവളത്തില്‍ എത്തും.

യുഎഇ വീണ്ടും അദ്ഭുതമാകുകയാണ്. ഇത്തവണ ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ് അവിടെ അരങ്ങേറുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പാ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ ഭരണാധികാരി എന്നതിനേക്കാള്‍ ലോകത്തിലെ ഏറ്റവും വലിയ മത മേലധ്യക്ഷനാണ്. ആദ്യമായാണ് ഒരു മാര്‍പാപ്പാ ഗള്‍ഫ് രാജ്യത്തില്‍ പേപ്പല്‍ സന്ദര്‍ശനത്തിനു വരുന്നത്. അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു ഒരു ഇസ് ലാമിക രാജ്യത്തിന്റെ എല്ലാ ഭരണ യന്ത്രങ്ങളും ഇതിനായി യത്‌നിക്കുന്നു. ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ പങ്കെടുക്കുന്ന മാര്‍പാപ്പയുടെ ദിവ്യബലിക്കായി രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. പാസ് വിതരണവും വിവിധ പള്ളികള്‍ വഴി നടന്നു കൊണ്ടിരിക്കുന്നു. വിവിധ എമിറേറ്‌സുകളില്‍ നിന്നും ഗവണ്‍മെന്റ് സൗജന്യമായി ഒരുക്കുന്ന ബസുകളിലാണ് വിശ്വാസികള്‍ പാപ്പായുടെ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തുന്നത്. 

ഈ രാജ്യത്തിന്റെ സര്‍വ ഐശ്യര്യങ്ങള്‍ക്കായി വിശ്വാസികള്‍ പ്രാര്‍ഥിക്കുന്‌പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഭരണാധികാരിയും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഒരു ഇസ് ലാമിക് രാജ്യം ചെയ്യുന്നത് മതസഹിഷ്ണതയുടെ മകുടോദാരമായ പ്രവര്‍ത്തനമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക