Image

ടെന്‍ഷന്‍: രോഗങ്ങളുടെ കലവറ

Published on 15 April, 2012
ടെന്‍ഷന്‍: രോഗങ്ങളുടെ കലവറ
ഇന്നത്തെ ശരാശരി മനുഷ്യന്റെ ജീവിതത്തില്‍ ടെന്‍ഷന്‍ ഒരു സാധാരണ സംഭവമാണ്‌. മനസ്സ്‌ തുറന്ന്‌ സംസാരിക്കാനുള്ള മലയാളിയുടെ മടി, ദുരഭിമാനം, ഉപഭോഗ സംസ്‌ക്കാരം, വരവിനേക്കാള്‍ ഏറുന്ന ചെലവ്‌. അന്ധമായ ജീവിതാനുകരണം തുടങ്ങിയ മലയാളിയുടെ സവിശേഷമായ പ്രശ്‌നങ്ങളും ടെന്‍ഷന്‌ കാരണമാകുന്നു. ടെന്‍ഷന്‍ മൂലം ഉറക്കക്കുറവ്‌, ഭക്ഷണത്തിലെ അനശ്ചിതത്വം, വ്യാപകമായ ഫാസ്റ്റ്‌ ഫുഡ്‌ സംസ്‌ക്കാരം, വ്യായാമമില്ലായ്‌മ, അമിതജോലി, പോഷകക്കുറവ്‌, മലിനീകരണം, രാത്രിജോലി, പുകവലി, മദ്യപാനം, ലഹരി ഉപയോഗം, സ്ഥിരമായി ഇരുന്നുള്ള ജോലി തുടങ്ങിയവയൊക്കെ മലയാളികളുടെ ജീവിതത്തിലെ ടെന്‍ഷന്‍ അധികരിപ്പിക്കുന്ന ഘടകങ്ങളാണ്‌.

പൊണ്ണത്തടി, പ്രമേഹം, അമിതകൊളസ്‌ട്രോള്‍, രക്താദിമര്‍ദ്ദം, മറവിരോഗങ്ങള്‍, ആസ്‌ത്മ, ഹൃദ്രോഗം, വൃക്കപ്രശ്‌നങ്ങള്‍, ശാരീരിക വേദനകള്‍, വിഷാദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.

ടെന്‍ഷന്റെ ലക്ഷണങ്ങള്‍ രണ്ടു തരത്തിലാണ്‌ പ്രകടമാകുക. ആന്തരീകമായും ബാഹ്യമായും. ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ, നാഢീവ്യൂഹം, സ്വേദഗ്രന്ഥികള്‍, അന്തസ്രാവിഗ്രന്ഥികള്‍, പേശികള്‍ തുടങ്ങിയവയുടെയൊക്കെ പ്രവര്‍ത്തനങ്ങളെ സംഘര്‍ഷങ്ങള്‍ പ്രതികൂലമായ്‌ ബാധിക്കും. ഇത്‌ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടുക, നെഞ്ച്‌ വേദന, തലവേദന, ശരീരമാസകലം ചൂട്‌, ശ്വാസോച്ഛാസം ത്വരിതഗതിയിലാക്കുക, കിതപ്പ്‌, ശ്വാസം മുട്ട്‌, അമിതമായ വിയര്‍പ്പ്‌, വായ ഉണങ്ങുക, വയര്‍കാളുക, അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, കഠിനമായ തളര്‍ച്ചയും ക്ഷീണവും, വിശപ്പില്ലായ്‌മ, ഛര്‍ദ്ദി, പുറംവേദന, ശരീരവേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ ടെന്‍ഷന്‍ മൂലം ഉണ്ടാകുന്നു.
ടെന്‍ഷന്‍: രോഗങ്ങളുടെ കലവറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക