Image

രജനികാന്തിന്‍റെ മകളുടെ വിവാഹം 10, 11 തീയതികളില്‍; വന്‍ സുരക്ഷയില്‍ പോയസ് ഗാര്‍ഡന്‍

Published on 03 February, 2019
രജനികാന്തിന്‍റെ മകളുടെ വിവാഹം 10, 11 തീയതികളില്‍; വന്‍ സുരക്ഷയില്‍ പോയസ് ഗാര്‍ഡന്‍


രജനികാന്തിന്‍റെ മകള്‍ സൗന്ദര്യ രജനികാന്തിന്‍റെ വിവാഹം ഈ മാസം 10, 11 തീയതികളില്‍ വന്‍ ആഘോഷമായി പോയസ് ഗാര്‍ഡനിലെ രജനിയുടെ സ്വവസതിയില്‍ നടക്കും. യുവനടനായ വൈശാഖന്‍ വണങ്കാമുടിയാണ് വരന്‍. ചെന്നൈയിലെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറാണ് വൈശാഖന്‍. ചെന്നൈയിലെ വലിയ ബിസ്നസ് കുടുംബത്തില്‍ നിന്നും വരുന്ന വൈശാഖന്‍ എം.ബി.എ ബിരുദധാരിയാണ്. വഞ്ചകര്‍ ഉലകം എന്ന സിനിമയിലൂടെ കഴിഞ്ഞ വര്‍ഷം വൈശാഖന്‍ സിനിമ അഭിനയത്തിലേക്ക് എത്തിയിരുന്നു. വൈശാഖന്‍ സിനിമയില്‍ എത്തിയ ശേഷമാണ് സൗന്ദര്യയുമായി പരിചയത്തിലാകുന്നത്. 
സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാകുമാറുമായിട്ടാണ് സൗന്ദര്യ ആദ്യം വിവാഹം ചെയ്തത്. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായിട്ടുള്ള ബന്ധത്തില്‍ സൗന്ദര്യക്ക് അഞ്ച് വയസുകാരനായ മകനുണ്ട്. കഴിഞ്ഞ വര്‍ഷം ധനുഷിനെ നായകനാക്കി സൗന്ദര്യ വേലയില്ലാ പട്ടധാരി 2 എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക