Image

ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേന്‍ ഭാരവാഹികള്‍ ചുമതല ഏറ്റു.

പോള്‍ ഡി പനയ്ക്കല്‍ Published on 02 February, 2019
ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേന്‍ ഭാരവാഹികള്‍ ചുമതല ഏറ്റു.
ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ(INA-NY) 2019-2020 വര്‍ഷങ്ങളിലേക്കുള്ള പുതിയ നേതൃത്വം ചുമതലയേറ്റു. പുതിയ പ്രസിഡന്റ് മേരി ഫിലിപ്പില്‍ നിന്നും ഔദ്യോഗിക കടലാസുകളും ബാങ്ക് റെക്കോര്‍ഡുകളും മറ്റു വസ്തുക്കളും ഏറ്റുവാങ്ങി.

ക്യൂന്‍സിലെ കേരളാ കിച്ചന്‍ റെസ്‌റ്റോറന്റില്‍ നടന്ന സംയുക്ത യോഗമാണ് കൈമാറ്റത്തിനു വേദി ഒരുക്കിയത്. വിദ്യാഭ്യാസരംഗത്തും ഔദ്യോഗിക രംഗത്തും സാമൂഹികരംഗത്തും ഇന്‍ഡ്യയിലെയും അമേരിക്കയിലെയും ദീനാനുകമ്പാപരമായ കാര്യങ്ങളിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അസോസിയേഷന്‍ കൈവരിച്ച നേട്ടങ്ങളെ മേരി ഫിലിപ്പ് അഭിമാനപൂര്‍വ്വം വിവരിച്ചു. സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരിട്ടുള്ള സാമ്പത്തിക സഹായം ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി, ചേമ്പര്‍ലെയ്ന്‍ കോളേജ് എന്നീ കോളേജുകളുമായുള്ള ഉടമ്പടികളിലൂടെ ലഭിച്ച ട്യൂഷന്‍ ഇളവിലൂടെയുള്ള ഉന്നത വിദ്യാഭ്യാസ പ്രോല്‍സാഹനം ലൈസന്‍സിനും സര്‍ട്ടിഫിക്കേഷനുമുള്ള കണ്ടിന്യൂയിംഗ് എജുക്കേഷന്‍, എന്നിവ സേവനങ്ങള്‍ ആണെന്ന് മേരിഫിലിപ്പ് എടുത്തു പറഞ്ഞു.

ന്യൂയോര്‍ക്ക് പ്രദേശത്തെ ഇന്‍ഡ്യന്‍ വംശക്കാരായ നഴ്‌സുമാരുടെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും ജിഹ്വയായാണ് ഐനാനി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേന്‍. മലയാളികളാണ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ എങ്കിലും അതിന്റെ പ്രവര്‍ത്തനസ്വഭാവം എല്ലാ ഇന്ത്യന്‍ വംശക്കാരായ നഴ്‌സുമാരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.

നിലവിലുള്ള സേവന ശ്രമങ്ങള്‍ തുടരുന്നതിനോടൊപ്പം കാലോചിതമായും പ്രവര്‍ത്തനപരമായും ലക്ഷ്യപ്രാപ്തവുമായ പരിവര്‍ത്തനങ്ങളെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ സ്ഥാനമേറ്റെടുത്ത പ്രസിഡന്റ് താരാ ഷാജന്‍ ഊന്നിപ്പറഞ്ഞു. കൂടുതല്‍ നഴ്‌സുമാരെ അസോസിയേഷനിലേക്ക് ആകര്‍ഷിക്കുക വഴി ഔദ്യോഗിക വളര്‍ച്ചയ്ക്കും ആരോഗ്യരംഗത്തെ നഴ്‌സുമാരുടെ സ്വരം കൂടുതല്‍ സ്വാധീനമാക്കുന്നതിനും സാധിക്കുമെന്ന് താര ചൂണ്ടിക്കാട്ടി. തന്നോടൊപ്പം നേതൃത്വത്തില്‍ ചേര്‍ന്നവരെ പ്രസിഡന്റ് പ്രോല്‍സാഹിപ്പിക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ഫലവത്തായ ലക്ഷ്യപ്രാപ്തി നേടാനാകുമെന്ന് താര പ്രത്യാശ പ്രകടിപ്പിച്ചു.

താരാ ഷാജന്‍(പ്രസിഡന്റ്), ഏലിയാമ്മ അപ്പുക്കുട്ടന്‍(വൈസ് പ്രസിഡന്റ്), ജെസ്സി ജെയിംസ്(സെക്രട്ടറി), ആന്റോ പോള്‍(ജോയിന്റ് സെക്രട്ടറി), ലൈസി അലക്‌സ് (ട്രഷറര്‍), മറിയാമ്മ ചാക്കോ(ജോയിന്റ് ട്രഷറര്‍), എന്നിവരാണ് അസോസിയേഷന്റെ പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍. ഡോ.സോളി മോള്‍ കുരുവിള(അവാര്‍ഡ്‌സ് ആന്റ് സ്‌കോളര്‍ഷിപ്‌സ്), ഡോ. അന്നാ ജോര്‍ജ്( എജുക്കേഷന്‍) ജെസ്സി കുര്യന്‍ (ബൈലോസ്), അനിറ്റാ സുന്ദരേഷ്(അഡ്വാന്‍സ്ഡ് പ്രാക്റ്റീസ് നഴ്‌സിംഗ്), സാറാമ്മ തോമസ് (മെമ്പര്‍ഷിപ്പ്), സുജാത മാത്യു(ഫണ്ട് റെയിസിംഗ്), പോള്‍ ഡി പനയ്ക്കല്‍(എലക്ഷന്‍), ലിസ്സി കൊച്ചുപുരയ്ക്കല്‍(കള്‍ച്ചറല്‍ പ്രോഗ്രാംസ്) എന്നിവര്‍ കമ്മിറ്റികളുടെ നേതൃത്വം വഹിക്കും. ഏരിയാ കോ-ഓര്‍ഡിനേറ്റര്‍മാരായി ഗ്രേസ് അലക്‌സാണ്ടര്‍(ബ്രൂക്കഌന്‍& ക്യൂന്‍സ്), ഷാര്‍ലീന്‍ തമ്പി(ലോംഗ് ഐലന്റ്), ഏലിയാമ്മ മാത്യു(സ്റ്റാറ്റന്‍) ഐലന്റ്), എന്നിവരും ഓഡിറ്റര്‍ ആയി ലൂസി മാത്യുവും പ്രവര്‍ത്തിക്കും.
പോള്‍ ഡി പനയ്ക്കല്‍

ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേന്‍ ഭാരവാഹികള്‍ ചുമതല ഏറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക