Image

ഡോ. വി.പി. ഗംഗാധരന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി

സേവ്യര്‍ കാവാലം Published on 15 April, 2012
ഡോ. വി.പി. ഗംഗാധരന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി
മസ്‌ക്കറ്റ്‌: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താമത്‌ കേരളോത്സവത്തിന്റെ രണ്‌ടാം ദിവസം നടന്ന സമ്മേളനത്തില്‍ ഡോ. വി.പി. ഗംഗാധരന്‌ കാന്‍സര്‍, സാന്ത്വന ചികിത്സാരംഗത്ത്‌ നല്‍കുന്ന സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച്‌ കൈരളി അനന്തപുരി അവാര്‍ഡ്‌ സമ്മാനിച്ചു.

കേരളോത്സവത്തിന്റെ മുഖ്യരക്ഷാധികാരി ഗള്‍ഫാര്‍ പി. മുഹമ്മദാലി 75,000 രൂപയുടെ കാഷ്‌ അവാര്‍ഡും ഫലകവും നല്‍കി. മസ്‌ക്കറ്റ്‌ ഫെസ്റ്റിവല്‍ വില്ലേജില്‍ (മാറാലാന്‍ഡ്‌) നടന്ന ചടങ്ങില്‍ യുധര്‍ അല്‍ രവാഹി, കെ. സച്ചിദാനന്ദന്‍, വി. സുരേന്ദ്രന്‍പിള്ള, ബിബി ജേക്കബ്‌,പി.എം. ജാബിര്‍, കെ. രതീഷ്‌, വി.ടി. വിനോദന്‍, ഷേമ ഷംസു, ബാബുരാജ്‌ നമ്പൂതിരി, പി.പി. അജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ. വി.പി. ഗംഗാധരന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക