Image

ഇമലയാളിയില്‍ “പ്രണയവാരങ്ങള്‍” (ഫെബ് 1- 14 വരെ)

Published on 31 January, 2019
ഇമലയാളിയില്‍ “പ്രണയവാരങ്ങള്‍” (ഫെബ് 1- 14 വരെ)
പ്രതിവര്‍ഷമെത്തുന്ന പ്രണയദിനത്തിനു ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പാടാത്ത വീണയും പാടും പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍ എന്ന് പാടുന്നു കവികള്‍. വിരലുകളില്‍ പേനയാകുമ്പോള്‍ സര്‍ഗ്ഗ സൃഷ്ടികള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എഴുത്തുകാര്‍ മാത്രമല്ല, എല്ലാവര്‍ക്കും പ്രണയത്തെക്കുറിച്ച് പാടാന്‍, എഴുതാന്‍, പറയാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ടാകുമല്ലോ. ഇമലയാളി ഒരുക്കുന്നു രണ്ട് പ്രണയ വാരങ്ങള്‍. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രണയത്തെക്കുറിച്ച് എഴുതാന്‍ ഒരവസരം.

രണ്ട് പ്രണയവാരങ്ങള്‍ (ഫെബ് ഒന്ന് മുതല്‍ പതിന്നാലു വരെ) കൊണ്ടാടുന്നതിനൊപ്പം പ്രണയാദ്രമായ രചനകള്‍ കൊണ്ട് ഭാഷയെ ധന്യമാക്കുക. "പ്രിയതമാ.. പ്രിയതമാ.. പ്രണയലേഖനം എങ്ങനെ എഴുതണം മുനി കുമാരികയല്ലേ. കണ്വാശ്രമത്തില്‍ ശകുന്തള പാടുന്നു. ഇമലയാളിയിലെ എഴുത്തുകാര്‍ എന്തെഴുതുന്നു എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കികൊണ്ട് കാമദേവന്‍ ഇവിടെ ചുറ്റിക്കറങ്ങുന്നു. വരട്ടെ നിങ്ങളുടെ പ്രണയം തുളുമ്പുന്ന രചനകള്‍...

പ്രണയം യൗവ്വനത്തിന്റെ പ്രതീകമായി കാണുന്നത്‌കൊണ്ട് എഴുത്തുകാര്‍ രചനകള്‍ക്കൊപ്പം അവരുടെ യൗവ്വനകാല പടങ്ങള്‍ നല്‍കുക.

സ്‌നേഹത്തോടെ,
ജോര്‍ജ് ജോസഫ്
ഇ മലയാളി പത്രാധിപസമിതി
Join WhatsApp News
Tom abraham 2019-02-02 08:46:26
 " Love is what, broad and wide, feed us with the devine 
Millk of Moony Amrut " ha ha even at 73 !!!  Courtesy to 
Malayalam poet for this third- rate translation.
Pranayam 2019-02-02 12:02:01
"പറയാതെ കേൾക്കുകയും,കേൾക്കാതെ കാണുകയും കാണാതെ മനസ്സിലാകുകയും ചെയ്യുന്നതാണ് പ്രണയം". അതിനു പ്രായപരിധിയില്ല. 
amerikkan mollakka 2019-02-02 15:06:43
ഈ പ്രണയം ഞമ്മക്ക് ബലിയ ഇഷ്ടമുള്ള സംഗതിയാണ്.
ഇ മലയാളിയിൽ ഇപ്പോൾ നല്ല കബിതകൾ 
എഴുതുന്ന ചൊങ്കന്മാരും, മൊഞ്ചത്തികളുമുണ്ട്.
അവരൊക്കെ എയ്തുമെന്നു കരുതുന്നു.ഞമ്മടെ 
പൂമൊട്ടിൽ സാഹിബ് എയ്തണം . ഞമ്മക്ക് 
എയ്താൻ അറിയില്ല. അതുകൊണ്ട് ഒരു പാട്ട് പണ്ട് 
കേട്ടത് താഴെ കൊടുക്കുന്നു. 

ചേറിൽ നിന്ന് ബളർന്നു    പൊന്തിയ 
ഹൂറി നിന്നുടെ കയ്യിനാൽ 
നെയ്‌ച്ചോറ് വച്ചത് തിന്നുവാൻ 
കൊതിയേറെ ഉണ്ടെൻ  നെഞ്ചിലായി 
ROMANCE,, Just a used Napkin 2019-02-02 19:58:08
The Flower can hold it's Fragrance & Honey only until she opens herself.
Once she is open, her fragrance & honey belongs to Nature.
That is what Life is, So don't wait to bloom, just explode into the Eternity.
be a part of Nature 
Once you are a part of Nature, there is no Beginning or End.
There is no time, there are no territorial limitations
we have no control over what we are
we are the free-flowing fragrance which fills the whole Cosmos.
You are Alfa & Omega.

What is Love, after all, Just a foolish Notion like an old rag
Romantic Love is just an exotic napkin you used at a party.
the party is over, the napkin is in the trash.-andrew
 
Easow Mathew 2019-02-02 20:05:37

കാലാനുസൃതമായ വിഷയങ്ങളില്‍ രചനകള്‍ നടത്തുവാന്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഈമലയാളിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ് ; വളരെ നന്ദി! കവിതകളെ സ്നേഹിക്കുന്ന ശ്രീ മൊല്ലാക്കയ്ക്കും നന്ദി! പ്രണയം എന്ന വിഷയത്തില്‍ ഒരു കവിത എഴുതുവാന്‍ ഞാന്‍ ശ്രമിക്കുന്നു. സ്നേഹത്തോടെ,  Dr. E.M. Poomottil

കാമന്റെ പണിപുരയില്‍ 2019-02-03 06:33:04
കാമദേവന്‍റെ പണിപുരയില്‍ ഉളി കൊട്ടുവടി ചിന്തെര്‍ ഇവയുടെ സബ്ധം, ശ്രി സുദിര്‍ ആയിരിക്കാം. ഒരിക്കലും പോലും വലിയ ഫോട്ടോ ഇടാത്ത സുദീര്‍. 
മുല്ലാക്ക എന്തേ ഒന്നും എഴുതാത്തത് . ബീവി മാരെ പറ്റിക്കാന്‍ അടിച്ചു വിടുന്ന പ്രണയ വാക്കുകള്‍ മതിയല്ലോ വായനക്കാരെ രസിപ്പിക്കാന്‍.- നാരദന്‍ 
വിദ്യാധരൻ 2019-02-03 19:24:04


ഹസ്സലാം മാലേക്കും അമേരിക്കൻ മൊല്ലാക്ക 

ഇങ്ങടെ ഹൃദയം ബളരെ വിശാലം ഇങ്ങടെ പ്രണയം പെരുത്തതും ഇങ്ങക്കും ഇങ്ങടെ ബീബിമാരുമായി നമ്മൾ ഇത് സമർപ്പിക്കുന്നു .അമേരിക്കൻ മൊല്ലാക്കയേയുംബീബിമാരെയും  കണ്ട് മലയാളി പഠിക്കട്ടെ .ഒരു ബീബിയെ പോറ്റി പുലർത്താൻ ഞങ്ങൾ ബുദ്ധിമുട്ടുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് ഒരു പിടികിട്ടാ പുള്ളി തന്നെ

കായലരികത്ത് വലയെറിഞ്ഞപ്പോൾ

വള കിലുക്കിയ സുന്ദരീ

പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ

ഒരു നറുക്കിനു ചേർക്കണേ
(കായലരികത്ത്...)

കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം (2)
ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം

ചേറിൽ നിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാൽ - നെയ്‌
ചോറു വെച്ചതു തിന്നുവാൻ
കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ്‌
(ചേറിൽ നിന്നു... )

വമ്പെഴും നിന്റെ പുരികക്കൊടിയുടെ
അമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ
കമ്പിപോലെ വലിഞ്ഞുപോയ്‌
(വമ്പെഴും... )

കുടവുമായ്‌ പുഴക്കടവിൽ വന്നെന്നെ
തടവിലാക്കിയ പൈങ്കിളി
ഒടുവിലീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതിക്കളീ
(കുടവുമായ്‌... )

വേറെയാണു വിചാരമെങ്കിലു
നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്തു
കയിലും കുത്തി നടക്കണ്‌
(വേറെയാണു... )

കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക