Image

നിരുപമ റാവുവിന്റെ നിയമനം: ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2011
നിരുപമ റാവുവിന്റെ നിയമനം: ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്‌തു
വാഷിംഗ്‌ടണ്‍ ഡി.സി: ഇന്ത്യുടെ വിദേശകാര്യ സെക്രട്ടറിയായ നിരുപമ റാവുവിനെ, അമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നിയമിക്കുന്നുവെന്ന വാര്‍ത്തയെ വാഷിംഗ്‌ടണിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്‌തു. വളരെ നിര്‍ണ്ണായകമായ ഒരു കാലയളവില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി സ്‌തുത്യര്‍ഹമായ സേവനം നടത്തിയ നിരുപമ റാവു, അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറാകുന്നത്‌ മുതല്‍ക്കൂട്ടാണെന്ന്‌ വാഷിംഗ്‌ടണിലെ ഇന്ത്യന്‍ സമൂഹം വിലയിരുത്തി.

ജൂലൈ രണ്ടിന്‌ വാഷിംഗ്‌ടണിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടെ കേന്ദ്ര സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ യോഗത്തില്‍, വിരമിക്കുന്ന അംബാസിഡര്‍ മീരാ ശങ്കറിന്‌ സമുചിതമായ യാത്രയയപ്പ്‌ നല്‍കുവാനും തീരുമാനിച്ചു. യാത്രയയപ്പിന്റെ തീയതി പിന്നീട്‌ തീരുമാനിക്കും. നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റ്‌ ബിനോയി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. സുരേഷ്‌ ഗുപ്‌തയെ. അംബാസിഡര്‍ മീരാ ശങ്കറിനുള്ള യാത്രയയപ്പ്‌ സമ്മേളനത്തിന്റെ കോര്‍ഡിനേറ്ററായി നിയമിച്ചു.
നിരുപമ റാവുവിന്റെ നിയമനം: ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക