Image

ആക്ഷന്റെ മനോഹാരിതയുമായി മിഖായേല്‍

Published on 29 January, 2019
     ആക്ഷന്റെ മനോഹാരിതയുമായി മിഖായേല്‍

അധോലോകത്തിന്റെ പ്രത്യേകത കൊല്ലും കൊലയുമാണ്‌. അങ്ങനെയൊരു ലോകത്തില്‍ നിന്നും തന്റെ അനുജത്തിയെ രക്ഷിക്കാനുള്ള ദൗത്യവുമായി എത്തുന്ന കാവല്‍മാലാഖയാണ്‌ മിഖായേല്‍.

സാത്താനെതിരേ പടവെട്ടുന്ന ദൈവത്തിന്റെ സൈന്യത്തിന്റെ തലവന്‍. മമ്മൂട്ടി നായകനായ ഗ്രേററ്‌ ഫാദറി#ിനു ശേഷം ഹമീദ്‌ അന്‍സാരി നിവിന്‍പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ്‌ മിഖായേല്‍. 

കൊച്ചിയിലെ അധോലോക നായനാമ്‌ ജോര്‍ജ്‌ പീറ്റര്‍. തന്നെ എതിര്‍ക്കാന്‍ വരുന്നവരെ യാതൊരു ദയയവുമില്ലാതെ കൊന്നുതള്ളുന്നതാണ്‌ അയാളുടെ രീതി. സ്വന്തം കുടുംബത്തോട്‌ മാത്രമാണ്‌ അയാള്‍ക്ക്‌ മമതയുള്ളത്‌.

മറ്റാരോടും അയാള്‍ക്ക്‌ സ്‌നേഹമോ കടപ്പാടോ ഇല്ല. എന്നാല്‍ ഒരു ദിവസം എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്‌ ജോര്‍ജ്‌ പീറ്റര്‍ കൊല്ലപ്പെടുന്നു.കൊലപാതകി ആരെന്ന്‌ ആര്‍ക്കും അറിയില്ല.

തന്റെ ജ്യേഷ്‌ഠനായ ജോര്‍ജിന്റെ കൊലപാതകി ആരെന്നറിയുന്നതിനായി അനുജന്‍ മാര്‍ക്കോ ജൂനിയര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ മിഖായേലിന്റെ കഥ. 

ജോര്‍ജ്‌ പീറ്ററിന്റെ അപ്രതീക്ഷിത മരണത്തിനു ശേഷം ക്യാമറ സഞ്ചരിക്കുന്നത്‌ മൈക്കിള്‍എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലേക്കാണ്‌. അയാള്‌ ഡോക്‌ടറാണ്‌.

അച്ഛന്റെ മരണശേഷം മറ്റൊരാളെ വിവാഹം കഴിച്ചു ജീവിതം വഴിമാറി പോയ അമ്മയോട്‌ മൈക്കിളില്‌ വളി സ്‌നേഹമോ കടപ്പാടോ ഇല്ല. അയാള്‍ക്ക്‌ ആകെയുള്ളത്‌ സഹോദരി ജോനി മാത്രമാണ്‌.

എന്നാല്‍ ജെനി താന്‍ മനസറിയാത്ത ഒരാപത്തില്‍ അകപ്പെടുന്നു. അവളരെ രക്ഷിക്കാന്‍ മൈക്കിളും മുന്നിട്ടിറങ്ങുന്നു. എന്നാല്‍ മുന്നോട്ടു പോകുന്തോറും കൂടുതല്‍ കുരുക്കുകളാണ്‌ അവര്‍ക്ക്‌ മേല്‍ മുറുകുന്നത്‌.

നിയമവും പോലീസും പോലും പലപ്പോഴും മൈക്കിളിന്റെയും ജോനിയുടെയും രക്ഷക്കെത്തുന്നില്ല. അതുമാത്രമല്ല, അവരില്‍ നിന്നു തന്നെ പലപ്പോഴും പീഡകള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്യുന്നു.

ഇതിനെയെല്ലാം തരണം ചെയ്‌ത്‌ മൈക്കില്‍ തന്റെ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുന്നു. 

കുടുംബപ്രേക്ഷകരെ കൂടിമു#്‌നനില്‍ കണ്ട്‌ എടുത്തിട്ടുള്ള ചിത്രം ഒരു മികച്ച എന്റര്‍ടെയ്‌നറാണ്‌. ബന്ധങ്ങളുടെ ഇഴയടുപ്പവും ഊഷ്‌മളതയും കാണിച്ചു തരുന്നതാ#ണ്‌ ആദ്യപകുതിയെങ്കില്‍ നിവിന്‍പോളിയുടെ ആരാധകരെ തൃപ്‌തിപ്പെടുത്തും വിധം ആക്ഷനും പഞ്ച്‌ ഡയലോഗുകളും നിറഞ്ഞു നില്‍ക്ക#ുന്ന കിടിലന്‍ മാസ്‌ എന്‍ട്രിയോടെയുള്ളതാണ്‌ രണ്ടാം പകുതി.

സഹോദരിയെജീവനുതുല്യം സ്‌നേഹിക്കുന്ന സഹോദരനായും അവളെ രക്ഷിക്കാന്‍ വേണ്ടി അധോലോകത്തോട്‌ പോലും ഏറ്റുമുട്ടുന്ന കരുത്തുറ്റ നായകനായും നിവിന്‍ മികച്ച അഭിനയം കാഴ്‌ച വച്ചു.

കഥാപാത്രങ്ങള്‍ക്ക്‌ ചേരുന്ന താരനിരയെ തന്നെ അവതരപ്പിക്കാന്‍ കഴിഞ്ഞുഎന്നതാണ്‌ ചിത്രത്തിന്റെ കരുത്ത്‌. ക്രൂരനും സാഡിസ്റ്റുമായ അധോലോക നായകനായി സിദ്ദിഖ്‌ അസാധാരണമായ അഭിനയം തന്നെ പുറത്തെടുത്തു.

മാര്‍ക്കോ ജൂനിയറായി വരുന്ന ഉണ്ണി മുകുന്തനാണ്‌ മികച്ച പ്രകടനം കൊണ്ട്‌ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന മറ്റൊരു താരം.

ഉജ്ജ്വലമായ സ്‌ക്രീന്‍ പ്രസന്‍സും സ്റ്റൈലിഷ്‌ ശരീരഭാഷയും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമാണ്‌ ഉണ്ണിയെ ഈ ചിത്രത്തില്‍ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍. നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍.

ജെനിയെ അതരിപ്പിച്ച നവനി ദേവാനന്ദ്‌ തന്റെ കഥാപാത്രത്തെ മികച്ചതാക്കി. 
സുരാജ്‌ വെഞ്ഞാറമൂട്‌, സുദേവ്‌ നായര്‍, ജെ.ഡി. ചക്രവര്‍ത്തി, കലാഭവന്‍ ഷാജോണ്‍, അശോകന്‍, കെ.പി.എ.സി ലളിത, ശാന്തികൃഷ്‌ണ, അമല്‍ഷാ, കിഷോര്‍, വിഷ്‌ണുപ്രേംകുമാര്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

വിഷ്‌ണു പണിക്കരുടെ ഛായാഗ്രഹണവും ഗോപൂ സുന്ദറിന്റെ സംഗീതവും മഹേഷ്‌ നാരായണന്റെ ചിത്രസംയോജനവും ചിത്രത്തിന്‌ മുതല്‍ക്കൂട്ടായി. 


















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക