Image

സംവിധായകന്‍ നിയമനടപടി മറച്ചുവച്ചു; മാമാങ്കം വിവാദത്തില്‍ ഇടപെടില്ലെന്ന് ഫെഫ്ക

Published on 29 January, 2019
സംവിധായകന്‍ നിയമനടപടി മറച്ചുവച്ചു; മാമാങ്കം വിവാദത്തില്‍ ഇടപെടില്ലെന്ന് ഫെഫ്ക
മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടില്ലെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. നിയമനടപടി തുടങ്ങിയ കാര്യം സജീവ് പിള്ള മറച്ചുവച്ചു. ഈ സാഹചര്യത്തിലാണ് കേസില്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടന്ന് ഫെഫ്ക തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സജീവ് പിള്ളയ്ക്ക് കത്തയച്ചു. മാധ്യമങ്ങളിലൂടെ സജീവ് പിള്ള ഫെഫ്കയ്ക്ക് അവമതിപ്പ് സൃഷ്ടിച്ചുവെന്നും വിലയിരുത്തി. സംവിധായകനെ മാറ്റാമെന്ന കരാര്‍ സജീവ് ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും ഫെഫ്ക കണ്ടെത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നിന്ന് പ്രധാന താരങ്ങള്‍ തന്നെ പുറത്തായതായിരുന്നു ആദ്യ വിവാദം. പിന്നീട് സംവിധായകന്‍ സജീവ് പിള്ള തന്നെ ചിത്രത്തില്‍ നിന്ന് പുറത്താവുകയും അദ്ദേഹത്തിനെതിരെ വധഭീഷണി ഉണ്ടാവുകയും ചെയ്തു. തന്റെ താമസ സ്ഥലത്ത് ഒരു സംഘമാളുകള്‍ ആക്രമിക്കാന്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം സജീവ് പിള്ള മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 

അതേസമയം സംവിധായകന്‍ സജീവ് പിള്ളയ്ക്ക് ഇനി മാമാങ്കം സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ പരിചയക്കുറവ് മൂലം തനിക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നും സംവിധായകന്‍ പദ്മകുമാര്‍ ചിത്രം പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു.                         

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക