Image

ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍

അനില്‍ പെണ്ണുക്കര Published on 29 January, 2019
ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍
തിരുവനന്തപുരം: ഫൊക്കാനയുടെ ഈ വര്‍ഷത്തെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ് അസി .പ്രൊഫസര്‍ ഡോ. സ്വപ്ന ശ്രീനിവാസന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.കെ .ടി. ജലീല്‍ സമ്മാനിച്ചു.
ഭാഷ നമ്മുടെ സംസ്‌കാരത്തിന്റെ അടിവേരാണ്. മനുഷ്യനോളം പഴക്കമുണ്ട് ഭാഷയ്ക്കും. ആശയങ്ങള്‍ കൈമാറാന്‍ പല രൂപങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ശബ്ദം, അടയാളം ആംഗ്യം, ലിപി തുടങ്ങിയവയയിലൂടെ ഭാഷ വളര്‍ന്നു. അങ്ങനെ ഭാഷയ്ക്കൊരു ചരിത്രമുണ്ട്.

മലയാളിയുടെ പ്രത്യേകത മറ്റൊന്നാണ് . ലോകത്തിന്റെ ഏതു ദിക്കിലായാലും മലയാളി മലയാളത്തെ മറക്കുന്നില്ല. ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി വേറിട്ടു നില്‍ക്കുന്ന് ഈ ചിന്ത മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം മലയാളത്തോടുള്ളതു കൊണ്ടാണ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരംമഹത്തരമാകന്നത്.

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍പ്രൗഢഗംഭീരമായ ചടങ്ങില്‍ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രഗത്ഭര്‍ പങ്കെടുത്ത ചടങ്ങിലാണ് അവാര്‍ഡ് ദാനം നടന്നത്. ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ ഔദ്യോഗിക തുടക്കം കൂടിയായി ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങ്.

ഡോ.എം.വി പിള്ള ആമുഖ പ്രഭാഷണം നടത്തി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍പിള്ള ആസംസകള്‍ നേര്‍ന്നു. ഡോ. ദേശമംഗലം രാമകൃഷ്ണന്‍ അവാര്‍ഡ് ലഭിച്ച പി.എച്ച് .ഡി പഠനത്തെ വിലയിരുത്തി സംസാരിച്ചു.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നിന്ന് പി.എച്ച് ഡിക്ക് അര്‍ഹമായ മലയാള പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ച പ്രബന്ധത്തിന് കേരളാ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഫൊക്കാനാ ഈ പുരസ്‌കാരം നല്‍കിയത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ആണ് അവാര്‍ഡ്.

സെക്രട്ടറി ടോമി കൊക്കാട്, ട്രഷറാര്‍ സജിമോന്‍ ആന്റണി,ഡോ.മാമ്മന്‍ സി. ജേക്കബ്, കേരളാ കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതവും കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് നന്ദിയും പറഞ്ഞു.

പുരസ്‌കാര പ്രബന്ധം തെരഞ്ഞെടുത്ത ജൂറി അംഗങ്ങളേയും പ്രബന്ധത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ ഡോ.വി.കെ കൃഷ്ണ കൈമളിനേയും ചടങ്ങില്‍ ആദരിച്ചു.
ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരത്തിനു പിന്നില്‍ മലയാളത്തോടുള്ള മുറിച്ചെറിയാന്‍ സാധിക്കാത്ത ബന്ധം: മന്ത്രി ജലീല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക