Image

നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയര്‍മാനായി ജമാല്‍ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

Published on 29 January, 2019
നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയര്‍മാനായി ജമാല്‍ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികസമിതി കേന്ദ്രകമ്മിറ്റി പുതുതായി രൂപീകരിച്ച ഉപദേശകസമിതിയുടെ ചെയര്‍മാനായി ജമാല്‍ വില്യാപ്പള്ളിയെ തെരഞ്ഞെടുത്തു.

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ ചേര്‍ന്ന നവയുഗം ലീഡേഴ്‌സ് മീറ്റില്‍ എടുത്ത തീരുമാനപ്രകാരമാണ്, പുതിയതായി കേന്ദ്രകമ്മിറ്റി ഉപദേശകസമിതിയ്ക്ക് രൂപം നല്‍കിയത്. ജമാല്‍ വില്യാപ്പള്ളിയെ, കേന്ദ്രകമ്മിറ്റി ഐക്യകണ്ഠമായി ഉപദേശകസമിതിയുടെ ചെയര്‍മാനായി തെരെഞ്ഞെടുത്തു. വടകര സ്വദേശിയായ ജമാല്‍ വില്യാപ്പള്ളി നിലവില്‍ നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

നവയുഗത്തിന്റെ സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക, മറ്റു സാമൂഹ്യസംഘടനകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിയ്ക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ്, സീനിയര്‍ അംഗങ്ങള്‍ അടങ്ങിയ ഉപദേശകസമിതിയ്ക്ക് കേന്ദ്രകമ്മിറ്റി രൂപം നല്‍കിയത്.

നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയര്‍മാനായി ജമാല്‍ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക