അബുദാബി: മാര്‍ത്തോമ്മ യുവജന സഖ്യം ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കായി ' സുഹൃത്ത് സമ്മേളനം' സംഘടിപ്പിച്ചു. തുടര്‍ച്ചയായി പതിനൊന്നാം ( 11 ) വര്‍ഷമാണ് സുഹൃത്ത് സമ്മേളനം സംഘടിപ്പിക്കുന്നത്.
ക്യാമ്പില്‍ നിന്നെത്തിയ വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ ചേര്‍ന്നു കേക്ക് മുറിച്ചാണ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഎഇ പൗരനും എഴുത്തുകാരനുമായ ഒമര്‍ അല്‍ ബുസൈദി സന്ദേശം നല്കി. സാമൂഹ്യ പ്രവര്‍ത്തക ദയാ ബായ് സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു യുവജനസഖ്യം പ്രസിഡന്റ് റവ ബാബു പി കുലത്താക്കല്‍ , വൈസ് പ്രസിഡന്റ് റവ ബിജു സി.പി ., രജിത് ചീരന്‍ , അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി നിബു സാം , വൈഎംസിഎ സെക്രട്ടറി ടിനോ തോമസ് , കണ്‍വീനര്‍ സുജീവ് മാത്യു , ബ്രെറ്റി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റേഡിയോ ആര്‍ജെ അമാന്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡോ. രാകേഷ് ഗുപ്ത ആരോഗ്യ സംരക്ഷണ സെമിനാറിനു നേതൃത്വം നല്കി. ക്യാമ്പിലെ തൊഴിലാളി സുഹൃത്തുക്കള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്നു സ്നേഹവിരുന്നും യുവജനസഖ്യത്തിന്റെ ഉപഹാരവും നല്കി .
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള