Image

മസ്‌കറ്റില്‍ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം ജനവരി 25 ന്

ബിജു വെണ്ണികുളം Published on 24 January, 2019
മസ്‌കറ്റില്‍   ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം ജനവരി  25 ന്
മസ്‌കറ്റ്  മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍    കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം 2019 ഒക്ടോബര്‍  25 ന്, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് റൂവിയിലെ ഗോള്‍ഡന്‍ ടൂലിപ് ഹോട്ടല്‍ ഹാളില്‍ വച്ച് നടക്കുന്നു

 കേരളത്തിലെ മുന്‍ അഭ്യന്തര മന്ത്രിയും  പ്രമുഖ രാഷ്ട്രീയ നേതാവുമായ ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ആണ് പ്രഭാഷകന്‍.  

കേരളത്തിന്റെ നവോത്ഥാന നായകരില്‍  പ്രഥമ സ്ഥാനീയനാണ്   ശ്രീനാരായണ ഗുരു. സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ പട പൊരുതി,  കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണു് ശ്രീ നാരായണ ഗുരു.

അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മസ്‌കറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ  പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 'മുന്‍ കാലങ്ങളില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തിരുന്ന പരിപാടിയില്‍ ഈ വര്‍ഷവും നല്ല പങ്കാളിത്തം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു'  കേരള വിഭാഗം കണ്‍വീനര്‍ രതീശന്‍ അറിയിച്ചു. 

മസ്‌കറ്റിലെ പൊതു സമൂഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



മസ്‌കറ്റില്‍   ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം ജനവരി  25 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക