നമ്മെ കാത്തിരിക്കുന്ന രാഷ്ട്രിയ സാമൂഹിക മാറ്റങ്ങള്‍ (നൈനാന്‍ മാത്തുള്ള)
EMALAYALEE SPECIAL
23-Jan-2019
EMALAYALEE SPECIAL
23-Jan-2019

മനുഷ്യന്‍ ഒരു സമൂഹജിവി എന്ന നിലയില്‍
മറ്റുള്ളവരില്‍, അയല്ക്കാരില്‍, മറ്റു സമൂഹങ്ങളില്‍ ഉളവാക്കുന്ന
മാറ്റങ്ങള്‍ അവനെ എന്നും സ്വാധീനിച്ചിരുന്നു. അതു കണ്ടില്ല എന്നു
നടിക്കുമ്പോള്‍ അവനാകുമായിരുന്നില്ല.
മാറ്റങ്ങള്‍ പതുക്കെപതുക്കെയാവാം കടന്നുവരുന്നത്. അതല്ലെങ്കില്‍ വിപ്ലവകാന്മമായിട്ട് ഒരു പ്രത്യേക സംസ്കാരത്തിലോ സ്ഥലത്തോ ആരംഭിച്ച് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതോ ആകാം.

2000മാണ്ട് കടന്നുവന്നത് ആഘോഷിച്ചത് ഇന്നും മനസ്സില്‍ പച്ചപിടിച്ച്
നില്കുന്നു. ഭയത്തോടുകൂടിയാണ് പലരും 2000ത്തിനെ വരവേറ്റത്. എന്തോ
അശ്രീകരമായത് സംഭവിക്കാനുള്ളതിന്റെ നന്ദിയെന്നോണം പല ദുഃസൂചനകളും
പലരും കുറിച്ചിരുന്നു. ഇപ്പോള്‍ നാം 2018 പിന്നിട്ടിരിക്കുന്നു. എന്താണ് സമീപഭാവില്‍ നമ്മെ കാത്തിരിക്കുന്ന രാഷ്ട്രീയസാമൂഹിക മാറ്റങ്ങള്‍?
രാഷ്ട്രീയം എന്ന വാക്ക് പലര്‍ക്കും അരോചകരമാണങ്കിലും അതില്‍നിന്നും ഓടിഒളിക്കുവാന്‍ നമുക്കാവുകയില്ല.
കാരണം നാലുപേരു കൂടുന്നിടത്ത് അല്പം രാഷ്ട്രീയമുണ്ടാകാതെ തരമില്ല. വിവിധ ആശയങ്ങള്‍ തമ്മില്‍ സമ്മേളിക്കുമ്പോള്‍ സംഘടനമോ, ആശ്‌ളേഷണമോ, സഹകരണമോ, സംഘടനത്തിനുശേഷമുള്ള സഹകരണമോ ആകാമല്ലോ?
ചില ആശയങ്ങള്‍ ചിലരെ ഭയചകിതരാക്കിയേക്കാം. കാരണം അവരുടെ അസ്ഥിത്വത്തെ അഥവ നിലനില്പിനെ തന്നെ അതു ചോദ്യം ചെയ്‌തേക്കാം. കൂടാതെ നാലു പേരു കൂടുമ്പോള്‍ ലഭ്യമായിട്ടുള്ള വിഭവങ്ങള്‍ എല്ലാവര്‍ക്കും കൂടി മതിയാകാതെ വന്നേക്കാം. ചിലരുടെ സുരക്ഷിതത്വബോധമില്ലാഴ്ക കൂടുതല്‍ കൈവശമാക്കാന്‍ അവരെ പ്രേരിപ്പിച്ചേക്കാം. അതുകൊണ്ട് നാലുപേരു കൂടുമ്പോള്‍ അല്പം രാഷ്ട്രീയം സ്വാഭാവികം.
എനിക്കു രാഷ്ട്രീയമൊന്നുമില്ല എനിക്കു രാഷ്ട്രീയത്തിന്റെ ആവശ്യവുമില്ല എന്നു ചിന്തിക്കുന്നവര്‍ സാമൂഹിക തലത്തില്‍ പിന്‍തള്ളപ്പെട്ടു പോകുമ്പോള്‍ സാദ്ധ്യത കൂടുതലാണ്. കരയുന്ന കുഞ്ഞിനെ പാലുള്ളു എന്നു പറയുന്നതു
പോലെ നമ്മുടെ അവകാശങ്ങള്‍ അഥവ ന്യായമായി നമുക്ക് അവകാശപ്പെട്ടതിനെപ്പറ്റി നാം ബോധവാന്മാരല്ലയെങ്കില്‍; നമ്മുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതില്‍ ജാഗ്രരുഗരല്ലയെങ്കില്‍ അതു ചവിട്ടിമെതിക്കപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.
കാലം മുന്‍പോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. അത് ആര്‍ക്കുമായി കാത്തിരിക്കുന്നില്ല. കാലം മാറുന്നതനുസരിച്ച് നാം
നമ്മുടെ ചിന്താഗതികള്‍ക്ക് അല്പം മാറ്റങ്ങള്‍ അഥവ ക്രമീകരണങ്ങള്‍ വരുത്തുന്നു. തെറ്റും ശരിയും അതിന്റെ അളവുകോല്‍ സദാ മാറിക്കൊണ്ടിരിക്കുന്നു. അത് ആപേക്ഷികമാണല്ലോ?.
സനാതനമൂല്യങ്ങള്‍ എന്നു നാം കരുതിയിരുന്ന പലതും അത്ര സനാതനമല്ല എന്നു ചിന്തിക്കുന്ന ഒരു സമൂഹമാണ്
നമുക്കു ചുറ്റും. അടിമത്വം ചോദ്യം ചെയ്യപ്പെടാതെ ഒരു സാമൂഹിക വ്യവസ്ഥിതി എന്നതു മാറി അടിമ അധികാരിയായ ചരിത്രം എത്രവേണമെങ്കിലും നമുക്കു ചുറ്റും കണ്ണോടിച്ചാല്‍ കാണാന്‍ സാധിക്കും.
ഈ വര്‍ഷം മലയാളികള്‍ പലരും അധികാരകസേരകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു പുത്തന്‍ ഉണര്‍വ്വ് അഥവ ഉന്മേഷം എവിടെയും കാണുന്നുണ്ട്. മാറ്റം അനിവാര്യമാണന്നും മാറ്റം സാദ്ധ്യമാണന്നുള്ള ഒരു പ്രതീക്ഷ അതിലുണ്ട്. അതു അങ്ങനെതന്നെ നില്കട്ടെ.
ഒരു സമൂഹമായി നാം നികുതികൊടുക്കുമ്പോള്‍ അതിന്റെ ഒരംശം നമ്മുടെ സമൂഹത്തിലേക്ക് തിരിച്ചുവരണം എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. അത് എങ്ങനെ വിനയോഗിക്കപ്പെടണമെന്നുള്ളതില്‍ നമ്മുടെ അഭിപ്രായം സ്വീകരിക്കപ്പെടണമെങ്കില്‍ നാം അധികാരകസേരകളില്‍ ഇരിക്കുകതന്നെ വേണം. യോഗ്യരായ വ്യക്തികള്‍ അതിനു വേണ്ടി നമ്മുടെ സമൂഹത്തിന്‍നിന്ന് മുന്‍പോട്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി കൈതുറന്ന് അദ്ധ്യാനിക്കാം.
സനാതന മൂല്യങ്ങള്‍ തന്നെ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് സൂചിപ്പിച്ചിരുന്നല്ലോ?. ഗെയും ലെസ്ബിയന്‍സും (ഏമ്യ & ഘലയെശമി)െ അഥവ സ്വവര്‍ഗ്ഗരതി എന്നാല്‍ എന്താണന്ന് പലരും അറിയാതിരുന്ന ഒരു സമൂഹത്തില്‍നിന്ന് ചോദ്യം
ചെയ്യപ്പെടാന്‍ കഴിയാത്ത ഒരു ജീവിതരീതിയായി അതു മാറിയിരിക്കുന്നു, പല രാജ്യങ്ങളിലും നിയമം മൂലം അതിനെ ശക്തമാക്കിയിരിക്കുന്നു. പലരും, പ്രേ്യകിച്ച് പുതിയ തലമുറക്ക് ആ ജിവിതരീതി ആകര്‍ഷകമായി അനുഭവപ്പെടുന്നു. കുടുംബത്തില്‍ ഒരു കുട്ടി ആ ജീവിതരീതിയിലേക്ക് ആകര്‍ഷികപ്പെട്ടാല്‍ ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയ
ല്ലാതെ എന്താണ് മുന്‍പിലുള്ളത്?.
ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ശരീരത്തില്‍ ഭാര്യക്കുമാണ് അവകാശം എന്നതായിരുന്നുവല്ലോ മാറ്റമില്ലന്നു നാം കരുതിയിരുന്ന നമ്മുടെ മൂല്യങ്ങളില്‍ ഒന്ന്. 2018ല്‍ ഇന്ത്യയില്‍ സുപ്രധാനമായ വിധിവന്നിരി
ക്കുന്നുഭാര്യക്കാണ് അവളുടെ ശരീരത്തിന്മേല്‍ പൂര്‍ണ്ണ അവകാശം. ആരുമായി കിടക്ക പങ്കിടണമെന്നുള്ളത് അവളുടെ
പരമാധികാരത്തില്‍പെട്ടതാണ്. ഇതുമായി എങ്ങനെ പൊരുത്തപ്പെടും?. ഈ സ്ഥിതിവിശേഷത്തെ പൊട്ടിതെറിക്കുന്നതിനു പകരം ലാഘവത്തോടെ നിഷ്ക്രിയരായി നോക്കിനില്‍ക്കുന്നവരായിരിക്കും പലരും. വികൃതമെന്നു കരുതിയിരുന്ന പല ജീവിതരീതികളും ക്രമേണ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രധാരയിലേക്ക് കടന്നുവരുന്ന ഒരു സ്ഥിതിവിശേഷമാണ് മുന്‍പിലുള്ളത്. അടുത്ത ഭാവിയില്‍തന്നെ സ്വവര്‍ഗ്ഗരതിക്കാരായിരിക്കും സമൂഹത്തിലെ നേതൃനിര എന്ന സ്ഥിതിവിശേഷം മുന്‍പില്‍ കാണുന്നു. നമ്മുടെ പരമ്പരാഗതമായിട്ടുള്ള കുടുംബജീവിതം പഴഞ്ചനാകുന്നു.
ലോകം ഒരു ഗ്ലോബല്‍ വില്ലേജ് ആയി മാറുമ്പോഴും ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നതുപോലെ ഉള്ളിലേക്കു വലിയാനുള്ള മോഹം മനുഷ്യരില്‍ കാണുന്നു. സുരക്ഷിതത്വമില്ലാഴ്കയില്‍ നിന്നുമാണ് വ്യക്തികളും, സമൂഹങ്ങളും, രാഷ്ട്രങ്ങളും തങ്ങള്‍ക്കു ചുറ്റും മതില്‍ ഉയര്‍ത്തുന്നത്. വിദേശിയായിട്ടുള്ള എന്തിനോടുമുള്ള ഭയം (തലിീുവീയശമ) അറിവില്ലാഴ്മയില്‍ നിന്നും സുരക്ഷിതത്വമില്ലാഴ്മയില്‍ നിന്നും ഉളവാകുന്നതാണ്. പള്ളികളിലും അമ്പലങ്ങളിലും മതപരമായ വേര്‍പാട് കാണുന്നുണ്ട്തങ്ങളുടെ ആടുകള്‍ കുട്ടം വിട്ട് പോകുമോ എന്നുള്ള ഭയം ആ ചേതോവികാരത്തെ മുതലെടുക്കുവാന്‍ പല രാഷ്ട്രീയക്കാരും മുന്‍പോട്ടു വരുന്നുണ്ട്. ഏതു ലോകരാഷ്ടമെടുത്താലും ഇന്ന് അതു ഭരിക്കുന്ന സംസ്കാരം അതിര്‍ത്തി കടന്നു വന്നവരാണ് എന്നു കാണാം. ട്രമ്പ് ആവശ്യപ്പെടുന്നതുപോലെ ചില മതില്‍കെട്ടുകള്‍ ഭാഗീകമായി ചില രാജ്യങ്ങളില്‍ ഉയര്‍ന്നുവെന്നുവരാം. എങ്കിലും ലോകചരിത്രം സമ്മേളനത്തിന്റെയും അശ്‌ലേഷണത്തിന്റെയും സംഘടനത്തിനു ശേഷമുള്ള സഹകരണത്തിന്റെയും ചരിത്രമാണ്. മതില്‍ കെട്ടുകള്‍ എന്നും മനുഷ്യനെ അകറ്റി നിര്‍ത്താന്‍ പര്യാപ്തമല്ല.
വര്‍ഗ്ഗീയതയാണ് മതില്‍കെട്ടുകള്‍ തീര്‍ക്കുന്നതിന്റെ മറ്റൊരു ചേതോവിഹാരം. ഒരേ സംസ്കാരത്തില്‍പെട്ടവരാണ്
അയല്‍ രാജ്യക്കാര്‍ എങ്കില്‍ മതില്‍ക്കെട്ടുകള്‍ ഉയരുമായിരുന്നില്ല. അമേരിക്കയില്‍ വടക്കന്‍ അതിര്‍ത്തിയില്‍ മതില്‍ ആവശ്യമായി തോന്നുന്നില്ലല്ലോ? അവിടെ രാഷ്ട്രീയ സൈനീക ഇടപെടലുകളില്ല ചൂഷണമില്ല.
ലോകരാഷ്ടങ്ങളുടെ നേതൃത്വത്തിനുവേണ്ടി വിവിധ രാഷ്ട്രങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണല്ലോ? ശീതസമരം കഴിഞ്ഞ് അമേരിക്ക ഒരു സൂപ്പര്‍ പൗവ്വര്‍ ആയി മാറിയ ചരിത്രം നാം കണ്ടുകഴിഞ്ഞു. എന്നാല്‍ അതിനെ അംഗീകരിക്കുവാന്‍ പല രാഷ്ടങ്ങളും തയ്യാറല്ല. തങ്ങളുടെ സൂപ്പര്‍ പൗവ്വര്‍ സ്റ്റാറ്റസ് വിട്ടുകൊടുക്കാന്‍ അമേരിക്കയും തയ്യാറല്ല. അതിനെതിരായി ഉയരുന്ന ഏതു സംഭവവികാസങ്ങളെയും അമേരിക്ക സസൂഷമം വീക്ഷിച്ചുക്കൊണ്ടിരിക്കുന്നു. അത് ഒരു സംഘടനത്തില്‍ അവസാനിക്കുകയേ വഴിയുള്ളു. അവിടെ ന്യായവാദത്തിന് സ്ഥാനമില്ല. അത്യന്തികമായി കാര്യങ്ങള്‍ നിശ്ചയിക്കുന്നത് സൈനിക ശക്തിയായിരിക്കും. ഇന്ന് അമേരിക്കയെവെല്ലാന്‍ ഒരു സൈനികശക്തിയില്ല. ഈ സംഘടനത്തില്‍ അമേരിക്കക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അമേരിക്ക ലോകരാഷ്ടങ്ങളെ ഒരു ചുരുങ്ങിയ കാലത്തേക്ക് അടക്കി ഭരിക്കും എന്നുള്ളതിന് സംശയമൊന്നുമില്ല. ബാക്കി കാര്യങ്ങള്‍ തിരശ്ശീലയില്‍.
മനുഷ്യന്‍ പ്രക്യതിയില്‍ നിന്നും അകന്നു ജീവിക്കുന്ന ഒരു പ്രതിഭാസമാണ് എവിടെയും അവന്റെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയെ സഹായിക്കുന്ന മാദ്ധ്യമം പ്രകൃതിയായിരുന്നു. 'കനച്ച് പൊട്ടറ്റോ'എന്ന ഭാഷാപ്രയോഗം ഈ മാറ്റത്തെ സൂചിപ്പിക്കുന്നതാണ് നമ്മുടെ കുട്ടികളില്‍ എത്രപേര്‍ക്കറിയാം ഭൂമിയില്‍ കൃഷിചെയ്ത്
ധാന്യവും പഴങ്ങളും പച്ക്കറികളും ഉല്‍പാദിപ്പിക്കുവാന്‍? മനുഷ്യശരീരം മെനഞ്ഞിരിക്കുന്നത് പത്തോ പന്ത്രണ്ടോ
മണിക്കൂര്‍ സൂര്യകിരണങ്ങളേറ്റ് വിയര്‍പ്പൊഴുകി അദ്ധ്വാനിച്ച് ജീവിക്കുവാനാണ്. അതിന്റെ അഭാവത്തില്‍ പുതിയ
പുതിയ നിവാരണങ്ങളില്ലാത്ത രോഗങ്ങള്‍ നമ്മെ ഗ്രസിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ എഴുത്തുകാരന്റെ ബാല്യകാലത്ത് അര്‍ബ്ബുദം എന്ന രോഗരോഗത്തെപ്പറ്റി ഗ്രാമത്തില്‍ അറിവില്ലായിരുന്നു. എന്നാല്‍ ഇന്ന് ഗ്രാമത്തില്‍ അര്‍ബ്ബുദരോഗമില്ലാത്ത കീമോതെറാപ്പി എടുത്ത് മുടികൊഴിഞ്ഞിരിക്കുന്ന ഒരു രോഗിയില്ലാത്ത ഭവനം ചുരുക്കമാണ.് അലസതമാറ്റി പ്രകൃതിയിലേക്കു മടങ്ങുകയാണ് ഏക പരിഹാരം. കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചുവരുന്ന സ്ഫൂല ശരീര
പ്രകൃതി വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍, ഡയബറ്റിക്‌സ്, ഹൃദയ രോഗങ്ങളുടെ നാന്ദിയാണ്.
മുകളില്‍ സൂചിപ്പിച്ച തിന്മകളുടെയെല്ലാം അടിസ്ഥാന കാരണം സ്വാര്‍ത്ഥതയാണ്. സ്വാര്‍ത്ഥത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നതാണ് ചുറ്റും കാണുന്ന പ്രവണത. സനാതന മൂല്യങ്ങളുടെ സ്ഥാനത്ത് വ്യക്തികളില്‍ വര്‍ദ്ധിച്ചുവരുന്ന സ്വാര്‍ത്ഥത കുടുംബത്തിലും, സംഘടനകളിലും വിവിധ വര്‍ഗ്ഗങ്ങളിലും സമൂഹത്തിലും രാഷ്ടത്തിലും പ്രതിഫലിച്ചുകാണുന്നു. കുട്ടികളില്‍ കഴിഞ്ഞതലമുറയില്‍ കണ്ടിരുന്ന സ്‌നേഹമോ ത്യാഗമനോഭാവമോ, സഹകരണമോ കഠിനാദ്ധ്വാനമോ ഉത്സാഹമോ കാണാനില്ല. സ്വാര്‍ത്ഥതയായിരിക്കുന്നു മിക്കവരുടെയും ജീവിതത്തിന്റെ മുഖമൂടി കുടുംബന്ധങ്ങളില്‍ വന്നിട്ടുള്ള വിള്ളലുകള്‍ ഈ സ്വാര്‍ത്ഥതയില്‍ നിന്നുമാണ് എന്ന് കാണാം വിവാഹമോചനവും അവിവാഹിതരായി കഴിയുന്നതും വര്‍ദ്ധിച്ചുവരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലും, മക്കളും അപ്പനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൊല്ലുന്നതിലും കൊല്ലിക്കുന്നതിലും എത്തുന്നത് സാധാരണമായിട്ടുണ്ട്.
പ്രവാചകന്‍ ഇത് മുന്‍പില്‍കണ്ട് രേഖപ്പെടുത്തിയിരിക്കുന്നു ' അന്ത്യകാലത്ത് ദുഃഖസമയങ്ങൾ വരും എന്നറിക. മനുഷ്യന്‍ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും, വമ്പു പറയുന്നവരും, അഹങ്കാരികളും, ദുഷ്ടന്മാരും, അമ്മയിയപ്പന്മാരെ, അനുസരിക്കാത്തവരും, നന്ദികെട്ടവരും, അശുദ്ധരും, വാത്സല്യമില്ലാത്തവരും, ഇണങ്ങാത്തവരും, ഏഷണിക്കാരും,
അജിതേന്ദ്രിയന്മാരും, ഉഗ്രന്മാരും, സല്‍ഗുണദ്വേഷികളും, ദ്രോഹികളും, ധാഷ്ട്യക്കാരും, നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗ പ്രിയരായി ഭക്തിയുടെ പേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും'
കാര്‍മേഘത്തിനിടയിലും ഒരു രജതരേഖ കാണുന്നുണ്ട് ലോകം മുഴുവനും മാറ്റങ്ങള്‍ വരുത്താനായില്ല എങ്കിലും ഓരോ വ്യക്തിക്കും തന്നെത്തന്നെ സൂക്ഷിക്കാം. എല്ലാ നല്ല ഗുണങ്ങളുടെയും വിളനിലമായി ചിലരെങ്കിലും ശോഭിക്കും. സനാതനമൂല്യങ്ങളും ആരോഗ്യകരമായ ജീവിതരീതികളും മുറുകെ പിടിക്കുന്നവരാകുമെങ്കില്‍ ചിലര്‍ക്കെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാന്‍ സാധിക്കും. അത് സമൂഹത്തിലേക്ക് വ്യാപിച്ചെന്നിരിക്കും. വരാനിരിക്കുന്ന മാറ്റങ്ങള്‍ കാത്തിരുന്നു കാണാം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments