Image

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തെറ്റ്; ശ്രദ്ധ സിനിമയില്‍ മാത്രമെന്ന് കരീന

Published on 22 January, 2019
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തെറ്റ്; ശ്രദ്ധ സിനിമയില്‍ മാത്രമെന്ന് കരീന

താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നുവെന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം കരീന കപൂര്‍. അടുത്ത ദിവസങ്ങളിലായി നടി ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തകളോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് കരീന. സിനിമയിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്നും രാഷ്ട്രീയത്തെപ്പറ്റി ആലോചിക്കുന്നുല്ലെന്നും മുപ്പത്തിയെട്ടുകാരിയായ കരീന പറയുന്നു.

ഭോപ്പാലില്‍ ജനിച്ച പ്രശസ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ (സെയ്ഫ് അലിഖാന്റെ പിതാവ്) മരുമകള്‍ എന്ന പരിഗണനയിലാണ് നടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പദ്ധതിയിട്ടത്. പട്ടൗഡി കുടുംബത്തിന് നഗരത്തില്‍ ഉളള സ്വാധീനവും കോണ്‍ഗ്രസ് കണക്കിലെടുത്തിരുന്നു എന്നാല്‍ 1991ല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

കരീനയെ മത്സരിപ്പിക്കുന്നതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ശക്തരായ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് അഭിനേതാക്കളെ തേടുന്നതെന്ന് ഭോപ്പാല്‍ ബിജെപി എം.പി അലോക് സഞ്ജര്‍ പറഞ്ഞു. ഭോപ്പാലില്‍ മത്സരിക്കാന്‍ മുംബൈയില്‍ നിന്നും നടിയെ ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക