Image

വോട്ടിങ് മെഷീനിലെ കൃത്രിമം;യു.എസ് ഹാക്കറുടെ അവകാശവാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 21 January, 2019
വോട്ടിങ് മെഷീനിലെ കൃത്രിമം;യു.എസ് ഹാക്കറുടെ അവകാശവാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന യു.എസ് ഹാക്കറുടെ അവകാശവാദത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണം വെറും കൈയടിക്ക് വേണ്ടിയുള്ളതാണെന്നും ഉന്നയിച്ച ഹാക്കര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഏതെങ്കിലും തരത്തിലുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനിലൂടെ ഒരുതരത്തിലുള്ള ഡാറ്റയും കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയാത്ത ഇത്തരം യന്ത്രങ്ങള്‍ ഹാക്കിങ് നടത്താന്‍ കഴിയാത്തതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അംഗമായ ഡോ. രജത് മൂണ വ്യക്തമാക്കി. കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. റഫാലിന് ശേഷമുള്ള മറ്റൊരു വലിയ നുണയാണ് ഇതെന്നായിരുന്നു ജെറ്റ്‌ലിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക