ടെന്‍ ഇയര്‍ ചലഞ്ച്' ആണ് ഇപ്പോള്‍ ഫേസ്ബുക്കിലെ പുതിയ ട്രെന്‍ഡ്. പത്ത് വര്‍ഷം മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒരുമിച്ച് പങ്കുവെയ്ക്കുക, ഇതാണ് ചലഞ്ച്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ടെന്‍ ഇയര്‍ ചലഞ്ച് പലരും ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ഇതിനിടെയാണ് മമ്മൂട്ടിയുടെ ടെന്‍ ഇയര്‍ ചലഞ്ചുമായി ചിലര്‍ രംഗത്തെത്തിയത്. പത്ത് വര്‍ഷം മുന്നമുള്ള മമ്മൂട്ടിയേക്കാള്‍ ചുള്ളനാണ് ഇപ്പോഴത്തെ മമ്മൂട്ടി. 67 വയസ്സുണ്ടെങ്കിലും അദ്ദേഹത്തെ കണ്ടാലോ ഒരു 40,45ന് അപ്പുറം പറയുമോ?
എല്ലാവര്ക്കും ഒന്ന് മനസുവെച്ച് ശ്രമിച്ചാല്‍ ആര്‍ക്കായാലും ശരീരം ഇത്തരത്തില്‍ സംരക്ഷിക്കാം. മമ്മൂട്ടിയെ തന്നെ കണ്ടുപഠിക്കണം. കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണം ഇതു രണ്ടുമാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം. ഏറ്റവും പ്രിയപ്പെട്ട മട്ടണ്‍ ബിരിയാണി പോലും നിയന്ത്രിച്ചേ ആദ്ദേഹം കഴിക്കൂ. ചോറ് ഉള്‍പ്പെടെയുള്ള കാര്‍ബോ ഹൈഡ്രേറ്റുകള്‍ നിറഞ്ഞ ഭക്ഷണത്തോട് യാതൊരു പ്രിയവുമില്ല. ഉച്ചക്ക് കഴിക്കുന്നത് ഒരു ചപ്പാത്തിയും ഒരുപിടി ചോറും മാത്രം.
ജങ്കു ഫുഡുകള്‍ മമ്മൂട്ടിയെ സംബന്ധിച്ച് പടിക്ക് പുറത്താണ്. എണ്ണയില്‍ വറുത്തതും, മധുരവും മമ്മൂട്ടിക്ക് വേണ്ട്. മദ്യപാനവും പുകവലിയുമില്ല. ഇതൊക്കെയാണ് അദ്ദേഹത്തെ ഇപ്പോഴും ചെറുപ്പക്കാരനാക്കുന്നത്. 'ആഹാരം പോലെ മരുന്നു കഴിക്കാതിരിക്കാന്‍ മരുന്നുപോലെ ആഹാരം കഴിക്കണ'മെന്നാണ് മമ്മൂട്ടി പറയുന്നത്.
വ്യായാമത്തിന്റെ കാര്യത്തിലും മമ്മൂട്ടി സ്ട്രിക്ടാണ്. എല്ലാദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും അദ്ദേഹം കൃത്യമായും വ്യായാമം ചെയ്തിരിക്കുമെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.