ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ വിവാഹിതനാകുന്നു.
ബാല്യകാലസഖി കിന്‍ജാല്‍ പരീഖിന്റെ കഴുത്തിലാണ് ഹാര്‍ദ്ദിക് മിന്നു കെട്ടുന്നത്. ജനുവരി 27ന് സുരേന്ദ്രനഗര്‍ ജില്ലയിലുള്ള ദിഗ്സാര്‍ ഗ്രാമത്തില്‍ വെച്ചാണ് പട്ടീദാര്‍ സമര നേതാവിന്റെ കല്യാണം.
വളരെ ലളിതമായ ചടങ്ങോടെയായിരിക്കും വിവാഹം നടക്കുക. രണ്ട് പേരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറ് പേരെ മാത്രമാണ് ചടങ്ങിന് ക്ഷണിക്കുകയെന്ന് ഹാര്‍ദ്ദിക്കിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഹാര്‍ദ്ദിക് പട്ടേലിന്റെ ദിഗ്സര്‍ ഗ്രാമത്തിലെ മെല്‍ഡി മാതാ കുടുംബക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. പിന്നീട് ഇവരുടെ സ്വദേശമായ വീരഗാമിലേക്ക് പോകും.
ഹാര്‍ദ്ദിക്ക് പട്ടേലും കിന്ജലും ബാല്യകാല സുഹൃത്തുക്കളാണ്. അഹമ്മദാബാദ്ജില്ലയിലെ വീരംഗാം തൂലൂക്കിലെ ചന്ദന്നഗരി ഗ്രാമത്തിലാണ് ഇരുവരും ജനിച്ചു വളര്‍ന്നത്.
ഇരുവരുടെയും പ്രണയ വിവാഹത്തിന് ഞങ്ങളുടെ കുടുംബവും കിന്ജലിന്റെ കുടബംബവും സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ ഈ മാസം 27ന് നടത്താന്‍ തീരുമാനിച്ചതായി ഹാര്‍ദ്ദിക്കിന്റെ പിതാവ് ഭാരത് പട്ടേല്‍ പറഞ്ഞു.