Image

വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കും: തോമസ് ഐസക്

Published on 21 January, 2019
വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കും: തോമസ് ഐസക്
വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നല്‍കുന്ന വ്യാപാരികളെയാണ് ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ല. ബജറ്റില്‍ ആയിരം കോടിരൂപയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന് ജി.എസ്.ടിക്കുമേല്‍ ചുമത്തുന്ന ഒരു ശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന ഭീതി വേണ്ടെന്ന് ധനമന്ത്രി പറയുന്നു. ഒരു ശതമാനം അനുമാന നികുതി നല്‍കുന്നതിനാല്‍ ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികളെ ഈ സെസില്‍ നിന്ന് ഒഴിവാക്കുകയാണ്. നാല്‍പതിനായിരത്തോളം വ്യാപാരികള്‍ ഒരു ശതമാനം അനുമാന നികുതി നല്‍കുന്നു എന്നാണ് കണക്ക്. ജി.എസ്.ടി റിട്ടേണുകള്‍ പൂര്‍ണമായി സമര്‍പ്പിക്കുന്നതിന് പിന്നാലെ നികുതിവെട്ടിച്ചവരെ കണ്ടെത്തി നടപടി തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക