Image

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ റിട്ട്‌ ഹരജികള്‍ ഫെബ്രുവരി എട്ടിന്‌ പരിഗണിച്ചേക്കും

Published on 21 January, 2019
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍  റിട്ട്‌ ഹരജികള്‍ ഫെബ്രുവരി എട്ടിന്‌ പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച റിട്ട്‌ ഹരജികള്‍ ഫെബ്രുവരി എട്ടിന്‌ സുപ്രീംകോടതി പരിഗണിക്കും. ഫെബ്രുവരി മാസത്തില്‍ വാദം കേള്‍ക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയില്‍ ശബരിമല കേസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സാധ്യതാ പട്ടികയില്‍ റിട്ട്‌ ഹരജികള്‍ മാത്രമാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പുനഃപരിശോധനാ ഹരജികള്‍ ഫെബ്രുവരി എട്ടിന്‌ പരിഗണിക്കുമോ എന്ന്‌ വരുംദിവസങ്ങളില്‍ അറിയാന്‍ കഴിയും.

ജനുവരി 22ന്‌ ശബരിമലയെ സംബന്ധിച്ച്‌ മുഴുവന്‍ കേസുകളും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിരുന്നെങ്കിലും ജസ്റ്റിസ്‌ ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചത്‌ കൊണ്ട്‌ നീട്ടുകയായിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌ ഹരജികള്‍ പരിഗണിക്കുക.

പുനഃപരിശോധനാ ഹരജികള്‍ പരിഗണിച്ച ശേഷമെ റിട്ട്‌ ഹരജികള്‍ പരിഗണിക്കൂവെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ നേരത്തെ വ്യക്തമാക്കിയിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക