Image

മോദിയ്‌ക്ക്‌ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ രാജ്യം നശിക്കുമെന്ന്‌ എന്‍. എസ്‌ മാധവന്‍

Published on 21 January, 2019
മോദിയ്‌ക്ക്‌ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ രാജ്യം നശിക്കുമെന്ന്‌ എന്‍. എസ്‌ മാധവന്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന്‌ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ നാശത്തിന്റെ വന്‍കുഴിയിലേക്കു രാജ്യം വീഴുമെന്ന്‌ എഴുത്തുകാരന്‍ എന്‍.എസ്‌.മാധവന്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം ഭരണഘടനയ്‌ക്ക്‌ എതിരാണ്‌. സംവരണം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയല്ല.

ഇതിന്‌ അനുകൂലമായി മുസ്ലിം പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും അണി ചേരുന്നതു ഫാഷിസത്തിന്റെ സമര്‍ത്ഥമായ കെണിയാണ്‌.

ലോകത്തൊരു ജനതയ്‌ക്കും ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ല. യുദ്ധങ്ങളിലൂടെ മാത്രമേ ഫാഷിസം തകര്‍ന്നിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എന്‍. എസ്‌ മാധവന്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക