Image

സിനഡ് തീരുമാനത്തിനെതിരെ ഇടയലേഖനം കത്തിച്ച് പ്രതിഷേധം

Published on 20 January, 2019
സിനഡ് തീരുമാനത്തിനെതിരെ ഇടയലേഖനം കത്തിച്ച് പ്രതിഷേധം
കാച്ചി: വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ മാര്‍ഗരേഖ നടപ്പാക്കാനുള്ള സീറോ മലബാര്‍ സഭ സിനഡ് തീരുമാനത്തിനെതിരെ ഇടയലേഖനം കത്തിച്ച് പ്രതിഷേധം. അച്ചടക്കത്തിന്റെ പേരില്‍ അടിമത്തം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധയോഗം ചേര്‍ന്നത്.

മേജര്‍ ആര്‍ച് ബിഷപ് ഹൗസിന് മുന്നില്‍ നടന്ന പരിപാടി തടയാന്‍ ഒരുവിഭാഗം ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.

പ്രഫ. പി.സി. ദേവസ്യ, പ്രഫ. ജോസഫ് വര്‍ഗീസ്, ജോര്‍ജ് കട്ടിക്കാരന്‍, ചാണ്ടി ജോസഫ്, ജോര്‍ജ് ജോസഫ്, ഇന്ദുലേഖ ജോസഫ്, ജോസഫ് വെളിയില്‍, സ്റ്റാന്‍ലി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക