Image

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്ന് വെളിപ്പെടുത്തല്‍; നിഷേധിച്ച് ശിവകുമാര്‍

Published on 20 January, 2019
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്ന് വെളിപ്പെടുത്തല്‍; നിഷേധിച്ച് ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് അടിപിടിയുണ്ടായെന്ന് വെളിപ്പെടുത്തല്‍. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എമാരായ ആനന്ദ് സിങും ജെ.എന്‍. ഗണേഷും തമ്മില്‍ കഴിഞ്ഞദിവസം രാത്രി അടിപിടിയുണ്ടായെന്നും ഇതിനിടെ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാള്‍ ചികിത്സ തേടിയെന്നുമാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍, പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എം.എല്‍.എമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആനന്ദ് സിങും ജെ.എന്‍. ഗണേഷും അടക്കമുള്ള എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ അവരവരുടെ മുറികളിലുണ്ടെന്നും അവരെല്ലാം ഉടന്‍തന്നെ മാധ്യമങ്ങളെ കാണുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിന്റെ 80 എം.എല്‍.എമാരില്‍ 76 പേര്‍ മാത്രമാണ് കഴിഞ്ഞദിവസം ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക