Image

പ്രതിശ്രുതി (കവിത: രമ പ്രസന്ന പിഷാരടി)

Published on 20 January, 2019
പ്രതിശ്രുതി (കവിത: രമ പ്രസന്ന പിഷാരടി)
പാടുക വീണ്ടും വീണ്ടും
കേള്‍പ്പതുണ്ടാവാം ചുറ്റും
കാതോര്‍ത്തു നില്‍ക്കുന്നവര്‍
പാട്ടിനെ സ്‌നേഹിപ്പവര്‍!
നദിതന്‍ മണ്‍ഗന്ധത്തെ
മഴയെ പ്രണയിച്ചോര്‍
ഋതുക്കളോരോ സ്വപന
സ്വരങ്ങളാക്കുന്നവര്‍
ഈവഴിയോരങ്ങളില്‍
മുഴങ്ങിക്കേള്‍ക്കാം വിശ്വ
മോഹനമണിക്കമ്പിമീട്ടുന്ന
കാറ്റിന്‍ സ്വരം
ദൂരെദൂരത്തില്‍ ഗ്രാമ
ദൈവങ്ങള്‍ മലയേറി
സ്തൂപങ്ങളതില്‍ കൊടി
യേറ്റുന്ന പുണ്യങ്ങളില്‍
ഭീതിതമാകും ചുറ്റു
വലയങ്ങളില്‍ ബ്രഹ്മരൂഢ
മസ്ത്രങ്ങള്‍ മന്ത്ര രഹസ്യം
സൂക്ഷിക്കുമ്പോള്‍
നീയെഴുതുക നിന്റെ
വിരലില്‍ വ്രതം നോറ്റ്
പൂവിരിയിക്കും കാവ്യ
കന്യക വീണ്ടും വീണ്ടും
ദേവലോകങ്ങള്‍ കാത്തു
നില്‍പ്പതുണ്ടാവാം ചുറ്റു
മായിരം താഴ്വാരങ്ങള്‍
ധ്വനിയായുണര്‍ന്നേക്കാം
ചിറകില്‍ സ്വര്‍ണ്ണം പൂശി
കിളികള്‍ പറന്നേക്കാം
നിനവില്‍ നിന്നും സ്വപ്ന
ക്കൂടുകള്‍ തുറന്നേക്കാം
അടഞ്ഞ വാതില്‍പ്പാളി
തുറന്നു വരുന്നേരം
ഉറഞ്ഞ മൗനത്തിന്റെ
തുണ്ടുകളൊരായിരം
സ്വരങ്ങളായി വീണ്ടും
പുനര്‍ജനിക്കും നേരം
രാവിന്റെ ശരറാന്തല്‍
കെടുത്തി ഹേമന്തത്തിന്‍
താരകള്‍ യാത്രാമൊഴി
ചൊല്ലുന്ന വിണ്‍ചിത്രത്തില്‍
പുതിയ സൂര്യജ്വാലാമുഖമാ
മുഖത്തിന്റെ പ്രതിബിംബങ്ങള്‍
നിറഞ്ഞേറുന്ന കൈകുമ്പിളില്‍
നിറയും തണുപ്പിന്റെ മഞ്ഞു
കാലമേ ഞാനുമെഴുതുന്നിതേ പോലെ
കേള്‍പ്പതുണ്ടാവാം ഭൂമി!.
Join WhatsApp News
Fire Dance of the Cosmos 2019-01-20 09:30:22

Poetry is the fire dance of the Cosmos within you.

Keep the Fire within you burning as long as you can
It is Life, the micro version of the Cosmic Fire
The Fire of creation, Preservation & Transformation.
When you are within the Fire, there is no burning,
there is no creation, there is no need for preservation,
there is no transformation. 
you become the Cosmos like a drop in the Ocean
The Cosmic Ocean. The Eternal, the Stardust.
Then there is no Time, the Past, Present, The Future all blended harmoniously to be One.

Then you are the Waters of Ocean. 
Embrace the inner serenity of the deep Ocean.
Then you are the majestic Ocean.
But let that Ocean within you flow gently deep into the Magnificent Cosmic Ocean like a ripple.
Let the Majesty of the Cosmic Magnificence compete to embrace you.-andrew

Pusharoy Rema 2019-01-21 06:01:26
Thank you Andrew Ji
For reading my poem and your valuable explanation on poetic- cosmic connection.
Thank you once again
S RAJAGOPAL 2019-01-21 09:38:33
മനോഹരം !!
വിദ്യാധരൻ 2019-01-21 14:03:15
കവിതയ്ക്ക് വളരെ അർത്ഥ തലങ്ങളുണ്ട് . മനോഹരം, കൊള്ളാം, നാന്നയിട്ടുണ്ട് എന്നൊക്കെ നിങ്ങൾ എഴുതി വിടുമ്പോൾ, അങ്ങനെ നിങ്ങളെ ചിന്തിപ്പിക്കുവാൻ ഇടയാക്കിയ കാരണം കൂടി വ്യക്തമാക്കിയാൽ വായനക്കാർക്കും അതിലുപരി അതിന്റെ രചയിതാവിനും ഉപകാരപ്രദമായിരിക്കും.  സാഹിത്യവും കവിതയും മനുഷ്യരെ ചിന്തിപ്പിച്ച് അവരുടെ ജീവിതത്തിന്റ ധന്യമാക്കാൻ ഉദ്ദേശ്യച്ചുളളതാണ്.  വായനക്കാരാൽ എഴുത്തുകാർ വെല്ലുവിളിക്കപ്പെടുമ്പോൾ അവർക്ക്  സുബോധം ഉണ്ടാകുകയും  സാമൂഹത്തോടു കടപ്പാടുള്ളവരായിരിക്കും . അതല്ലായെങ്കിൽ 'ജയൻ വറുഗീസിനെപ്പോലുള്ളവർക്ക് ' അവസരം ഉണ്ടാക്കി കൊടുക്കുകയായിരിക്കും. കാവ്യമാർഗ്ഗമോ കാവ്യ സങ്കേതമോ തീരെ വശമില്ലാതെ മൃദുല വികാരങ്ങളെയും അധമ വികാരങ്ങളെയും ഇളക്കിവിടാൻ മാത്രം ഉതകുന്ന വികൃത ഭാഷ കൈവശം വച്ചുകൊണ്ട് കാട്ടിക്കൂട്ടുന്ന ഇന്നത്തെ സാഹിത്യ തരികടയ്ക്ക് കാലത്തെ അതിജീവിക്കാനാവില്ല . സമകാലിക പ്രശ്നങ്ങളിൽ മുക്കിയെടുത്ത ആശയങ്ങളുമായി കടന്നു വരുന്നവരെ കവിയാകൂ . അതിന് തികഞ്ഞ സാമൂഹ്യ ബോധം പുലർത്താതെ കഴിയില്ല  ടോൾസ്റ്റോയി അഭിപ്രായപ്പെട്ടതുപോലെ മനുഷ്യത്മാവിൽ എരിഞ്ഞു നിൽക്കുന്ന തിരിനാളമായി കവിത ജനിക്കണമെങ്കിൽ, സ്വന്തം ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ ആത്മസാൽക്കരിക്കുന്നതിൽ കവി വിജയിച്ചേ മതിയാവു . അതുകൊണ്ടാണ് എഴുത്തച്ഛനും, കുഞ്ചന്നമ്പ്യാരും, കുമാരനാശാനും, വള്ളത്തോളുമെല്ലാം എക്കാലത്തെയും കവികളായി മാറിയത് . 

ജീവിത വീക്ഷണമോ സാമൂഹ്യ പരിവർത്തനലക്ഷ്യമോ ഇല്ലാത്ത ഇല്ലാത്ത കൃതികൾ ആധുനിക കവിതപോലെ വിസ്മരിക്കപ്പെടും . മാനവ പുരോഗതിക്കും സാമൂഹികസദാചാരത്തിനും സഹായകമാകാത്ത ഒരു കലയും കലയല്ല (ഗന്ധിജി ). എഴുത്തുകാരന്റെ കർത്തവ്യം സഫലമായിത്തെരുന്നത് സാമൂഹ്യ പുരോഗതിക്കുവേണ്ടി തന്റെ തൂലിക ചലിപ്പിച്ചു എന്ന വിശ്വാസം പുലർത്താൻ കഴിയുമ്പോൾ മാത്രമാണ് . 

Pisharod yRema 2019-01-21 21:40:58
Vidhyadhar Ji

Thank you for your valuable note.
Poets in depth write on various subjects from universe to the contemporary issues and matters which touch their heart.
Understand your point and thank you for your valuable remarks...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക