Image

അവസാന നിമിഷം പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടു: നടി ഷംന

Published on 20 January, 2019
അവസാന നിമിഷം പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടു:  നടി ഷംന

തെന്നിന്ത്യന്‍ താര സുന്ദരിമാരില്‍ ഒരാളാണ് ഷംന കാസിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ ഷംന സിനിമയില്‍ നിന്നും കുറച്ചു കാലം ഇടവേളയെടുത്തിരുന്നു. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെ തിരിച്ചുവരവ് ഗംബീരമാക്കിയ ഷംന മലയാള സിനിമയില്‍ അവസരം കുറയുന്നതോര്‍ത്ത് ഒരുകാലത്ത് വിഷമിച്ചിരുന്നു എന്ന് വെളിപ്പെടുത്തുന്നു.

സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം കുറയുന്നതെന്ന് നിരവധി പേര്‍ പറഞ്ഞുവെന്നും  ഇനി സ്‌റ്റേജ് ഷോകള്‍ ഒഴിവാക്കി താന്‍ സിനിമ ചെയ്യില്ലയെന്നും ഷംന പറയുന്നുണ്ട്. 'നാല് വര്‍ഷം മുന്‍പൊക്കെ ഞാന്‍ അതോര്‍ത്ത് വിഷമിച്ചിരുന്നു. സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് ചിലര്‍ പറഞ്ഞു. സ്‌റ്റേഷ് ഷോകള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ? സ്‌റ്റേജ് ഷോകള്‍ മാറ്റിവെച്ചുള്ള സിനിമകള്‍ വേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്' ഷംന പറഞ്ഞു.

എന്നാല്‍ പലപ്പോഴും അവസാന നിമിഷം പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അത് തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞ താരം പലപ്പോഴും സങ്കടം ദേഷ്യമായി മാറാറുണ്ടെന്നും പിന്നീട് അവസരങ്ങള്‍ വന്നാലും നോക്കാം എന്നാണ് പറയുകയെന്നും വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക