Image

96ാം വയസ്സില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ് വില്‍ അംബാസിഡര്‍

Published on 20 January, 2019
96ാം വയസ്സില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ് വില്‍ അംബാസിഡര്‍

96ാം വയസ്സില്‍ ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാര്‍ത്ത്യായനി അമ്മ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിം​ഗിന്റെ ​ഗുഡ് വില്‍ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കാര്‍ത്ത്യായനി അമ്മ വിദൂര വിദ്യാഭ്യാസത്തിന്റെ കേരളത്തിലെ പ്രചാരകയായി. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം നേരത്തെ കാര്‍ത്ത്യായനി അമ്മയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഗുഡ് വില്‍ അംബാസിഡറായി തെരഞ്ഞെടുത്തത്.

വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനുളള നടപടി പുരോഗമിക്കുകയാണ്. ഇതില്‍ കാര്‍ത്ത്യായനി അമ്മയെയും ഉള്‍പ്പെടുത്തും. കാര്‍ത്ത്യായനി അമ്മ ഇപ്പോള്‍ നാലാം ക്ലാസ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലാണ്.

പത്താംക്ലാസ് പരീക്ഷ പാസാകണമെന്നാണ് ആഗ്രഹമെന്ന് അവര്‍ റാങ്ക് നേട്ടത്തിന് പിന്നാലെ പറഞ്ഞിരുന്നു. രണ്ടുവര്‍ഷം മുമ്ബ് ഇളയമകള്‍ അമ്മിണിയമ്മ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചതോടെയാണ് പഠിക്കാനുള്ള മോഹം കാര്‍ത്ത്യായനിയമ്മക്കും തോന്നിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക