Image

ആശുപത്രിയില്‍ പോകാന്‍ പോലും മഠത്തില്‍ നിന്ന് കാശ് ലഭിക്കില്ല, ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ: സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീകള്‍

Published on 20 January, 2019
ആശുപത്രിയില്‍ പോകാന്‍ പോലും മഠത്തില്‍ നിന്ന് കാശ് ലഭിക്കില്ല, ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ: സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീകള്‍

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കോട്ടയം കുറുവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയ നടപടി വിവാദങ്ങളില്‍പെട്ടിരിക്കുകയാണ്. സിസ്റ്റര്‍മാരായ അനുപമ, ജോസഫൈന്‍, ആന്‍സിറ്റ, ആല്‍ഫി എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇതേക്കുറിച്ച്‌ സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ലൂസി കളപ്പുര, സിസ്റ്റര്‍ ജെസ്മി എന്നിവര്‍ പ്രതികരിക്കുന്നു:

എങ്ങോട്ടും ഓടിപ്പോകേണ്ട

നാല് കന്യാസ്ത്രീകളും എങ്ങോട്ടും ഓടിപ്പോകേണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. ഇതൊരു പ്രതികാര നടപടിയാണ്. സ്ഥലംമാറ്രം വാങ്ങി അവര്‍ ഓരോരോ ഇടങ്ങളിലേക്ക് മാറിപ്പോകരുത്. ഒന്നിച്ചുനിന്ന് നേരിടണം. ഒറ്റപ്പെട്ടുപോകുമ്ബോള്‍ അവരുടെ ശക്തി ക്ഷയിക്കും. നീതികിട്ടുക അത്ര എളുപ്പമല്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവര്‍. അത് പൂര്‍ണതയില്‍ എത്തിക്കുകയാണ് വേണ്ടത്. സമൂഹത്തില്‍നിന്നും സഭയില്‍നിന്നും അവര്‍ക്ക് കുറേയേറെ മുറിവേറ്റിട്ടുണ്ട്. ഒന്നിച്ചുനിന്നാല്‍ മാത്രമേ അവര്‍ക്കത് ഉണങ്ങിക്കിട്ടുകയുള്ളൂ. ഓരോരുത്തരും പലവഴിക്കായി കഴിഞ്ഞാല്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ അവസ്ഥ അതിദയനീയമായിരിക്കും. മുകളിലിരിക്കുന്നവര്‍ക്കും അതുതന്നെയാണ് വേണ്ടത്.

അകത്തുനിന്ന് പോരാടണം

പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും മഠത്തില്‍നിന്ന് പുറത്തുവരാന്‍ ആഗ്രഹമില്ല. അവരതിനുള്ളില്‍ നിന്നുകൊണ്ടാണ് പോരാടേണ്ടത്. അല്ലാതെ, മഠത്തിനുള്ളിലെയും സഭയിലെയും അനീതികള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച്‌ അവിടെനിന്നും എങ്ങോട്ടും ഓടിപ്പോകേണ്ട കാര്യമില്ല. നിസഹായാവസ്ഥയിലും ഒറ്റയ്ക്കുമുള്ളവരാണ് കൂടുതലും ഇങ്ങനെ പുറത്തു പോകേണ്ടിവരുന്നത്. ഇവരെ സംബന്ധിച്ച്‌ ഒപ്പം കുറച്ചുപേരെങ്കിലുമുണ്ട്. ധൈര്യവും ശക്തിയുമുണ്ട്. അവര്‍ക്ക് ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയും. തിരുത്തേണ്ടവര്‍ എല്ലാം അകത്താണ്. അവര്‍ തിരുത്തട്ടെ ആദ്യം.

ഞാന്‍ തളരില്ല

ഭീഷണികളും വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടുള്ള കത്തുകളും ഒക്കെയായി എനിക്കെതിരെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിന്റെ നൂറിരട്ടിയാകും കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവരിക. ഇവിടെ ഞാന്‍ താമസിക്കുന്ന മുറിയിലും മഠത്തിനുള്ളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന അവസരങ്ങള്‍ ഒഴിവാക്കാനും എന്നെ കാണാന്‍ ഇവിടെയെത്തുന്നവരെ തടയാനുമാണ് അത്. ഇവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ. ഞാന്‍ തളരില്ല.

അടിമകളായി മാറിയവര്‍

പലരും ഫ്രാങ്കോയുടെ അടിമകളാണ്. ഇതൊക്കെ പുറത്തുപറയേണ്ട കാര്യങ്ങളാണോ, ക്ഷമിച്ചുകൂടേ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. അവരെ എങ്ങനെ കുറ്റം പറയും. അത്രയേറെ സ്വയം അടിമകളായി മാറിയവരാണ് അവ‌ര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക