Image

കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ പ്രൗഡോജ്ജലമായ തുടക്കം.

ജോയിച്ചന്‍ പുതുക്കുളം Published on 19 January, 2019
കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ പ്രൗഡോജ്ജലമായ തുടക്കം.
ചിക്കാഗോ: 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന
വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മധ്യമേഖലാ ഹിന്ദു സംഗ മം, സ്വാമി വിവേകാനന്ദ ദിനത്തില്‍ ഗുരു പൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ഗീതാമണ്ഡലം തറവാട്ടില്‍ സംഘടിപ്പിച്ചു 'സംഗഛധ്വം സംവദധ്വം' എന്ന വേദമൊഴിയും, 'ഐകമത്യം മഹാബലം' എന്ന പഴമൊഴിയും ഉള്‍ക്കൊണ്ട് .പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സങ്കുചിതമായ ജാതി,വര്‍ഗ്ഗ,വര്‍ണ്ണ ചിന്തകള്‍ക്കും പ്രാദേശിക താല്പര്യങ്ങള്‍ക്കും ഉപരിയായി വടക്കേ അമേരിക്കയിലെ സമസ്ത ഹിന്ദു കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ഹിന്ദുവിന്റെ ഒരു വിശ്വ മാനവ കൂട്ടായ്മ സംഘടിപ്പിക്കുവാനായും, അത് വഴി കേരളത്തിലെ ഹൈന്ദവ സമൂഹം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണുക എന്ന ഉദ്ദേശത്താല്‍ ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികള്‍ മുന്‍ കൈ എടുത്ത് ആരംഭിച്ച നോര്‍ത്ത് അമേരിക്കയിലെ അമേരിക്കന്‍ കൂട്ടായ്മ, ഇന്നതിന്റെ പത്താം ദൈവാര്‍ഷികത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

ചിക്കാഗോ ഗീതാമണ്ഡലം സംഘടിപ്പിച്ച കെ എച്ച് എന്‍ എ മധ്യമേഖലാ മഹാസമ്മേളനം, ശാന്തി മന്ത്രങ്ങള്‍ക്ക് ശേഷം പ്രസിഡണ്ട് ഡോക്ടര്‍ രേഖാ മേനോനും, വൈസ് പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രനും, ജനറല്‍ സെക്രട്ടറി ശ്രീ കൃഷ്ണരാജ് മോഹനും, ട്രഷറര്‍ ശ്രീ വിനോദ് കെ ര്‍ കെയും മിഡ്വെസ്റ്റ് റീജിയനില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളായ ശ്രീ ആനന്ദ് പ്രഭാകറും ശ്രീ. ബൈജു എസ് മേനോനും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍ രേഖാ മേനോന്റെ അധ്യക്ഷതയില്‍ സമ്മേളനവും, രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടന്നു. തദവസരത്തില്‍ 26 ഫാമിലികള്‍ രെജിസ്‌ട്രേഷന്‍ ഫോംസ് പ്രേസിടെന്റിനു കൈമാറി. സമ്മേളനത്തില്‍ പങ്കെടുത്ത വന്‍ ജനാവലിയില്‍ നിന്നും ലഭിച്ച ഇത്രയും നല്ല അനുകൂല പ്രതികരണങ്ങള്‍, കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണ് എന്നും, ജഗദ് ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ അഭിഷ്ടത്താലും അനുഗ്രഹത്താലും പ്രവര്‍ത്തിക്കുന്ന നമ്മുടെ സംഘടനയുടെ , പ്രധാന കര്‍മ്മം സ്വാമിജി വിഭാവനം ചെയ്യ്ത സനാതന ധര്‍മ്മ പ്രചാരണവും ആണ് എന്ന് ഡോക്ടര്‍ രേഖാ മേനോന്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളികളുടെ രണ്ടാം തലമുറയില്‍ പെട്ട ഡോക്ടര്‍ രേഖാ മേനോന്‍ നയിക്കുന്ന ഈ കണ്‍വെന്‍ഷന് പല പ്രേത്യേകതകളും ഉണ്ട്. കെ എച് എന്‍ എ യുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് ഡോക്ടര്‍ രേഖാ മേനോന്‍

കൂടിയ മഞ്ഞു വീഴ്ചയിലും, തണുപ്പും കാരണം പലര്‍ക്കും അന്ന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല എന്നും, കൂടുതല്‍ കുടുംബങ്ങള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടന്നും മിഡ്വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ അമ്പാട്ട് ബാബു അറിയിച്ചു.

ജാതിയുടെയും, പ്രാദേശികതയുടെയും, സ്വാകാര്യ താല്പര്യങ്ങളുടെയും, ചെറിയ ചെറിയ പടല പിണക്കങ്ങളുടെ പേരില്‍ പിരിഞ്ഞു നിന്നതാണ് ഇന്ന് ഹൈന്ദവ ജനത ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം, നമുക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും, പര്‍വ്തികരിച്ച് ഹിന്ദുവിനെ പലതട്ടുകളായി തിരിച്ച്, ഹൈന്ദവ ശക്തി ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന അവിശ്വാസികളും, മതപരിവര്‍ത്തന ലോബിയും, അവര്‍ക്ക് പിന്തുണ നല്‍കുന്ന ഒരു മാധ്യമ സംഘങ്ങളും ശക്തമായി നില്‍ക്കുന്ന കാലമാണിത്. ഇന്ന് ശാന്തി, വേദ മ്രന്തങ്ങളും, ഹിന്ദു ദേവതകളും, ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ആര്‍ക്കും അപമാനിക്കാവുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. 'എന്തിനേറെ പറയണം, മതനിരപേക്ഷത' എന്ന വാക്കിന് 'ഹിന്ദു വിരോധം' എന്ന പുതിയ അര്‍ത്ഥം കൂടി വന്നു ചേര്‍ന്നിരിക്കുന്നു.

ഈ കാലഘട്ടത്തില്‍, ഹൈന്ദവ ശാക്തീകരണം എന്നത് വളരെ അനിവാര്യമായ സമയമാണ് ഇപ്പോള്‍. കാവിനിറവും വേദമ്രന്തങ്ങളുമടക്കം ഹൈന്ദവ സ്വത്വവും ബിംബങ്ങളും അപമാനിക്കപ്പെടുന്നു. 'മതനിരപേക്ഷത' എന്ന വാക്കിന് 'ഹിന്ദു വിരോധം' എന്നനിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഹിന്ദുവിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഈ കാലത്ത്, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് നമ്മുക്ക് നമ്മുടെ സംസ്കാരവും പൈതൃകവും കാത്ത് രക്ഷിക്കുവാന്‍ എല്ലാ ഹൈന്ദവരും ഒന്നിക്കുകയും ന്യൂ ജേഴ്‌സി കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമാക്കുവാന്‍ എല്ലാവരും ഒന്നിച്ച് ആനി ചേരണം എന്ന് വൈസ് പ്രസിഡണ്ട് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു .

കഴിഞ്ഞ പതിനെട്ട് വര്‍ഷത്തെ കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ, ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍, നോര്‍ത്ത് അമേരിക്കയിലെ മറ്റ് ഭാരതീയ സംഘടനകള്‍ക്ക് എല്ലാ കാലത്തും മാതൃകയാണ് എന്നും ഡോക്ടര്‍ രേഖ മേനോന്റെ നേതൃത്വത്തില്‍ ഉള്ള പത്താം കണ്‍വെന്‍ഷന്‍ നേതൃത്വം മുന്‍ കാലങ്ങളെ പോലെ ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നതിനൊപ്പം, അപമാനവും അവഗണനയും അവകാശനിഷേധവും കൊണ്ട് വലയുന്ന കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് എല്ലാ തരത്തിലുമുള്ള സഹായം എത്തിക്കുക എന്നതും ഈ കമ്മിറ്റിയുടെ ഒരു പ്രധാന ലക്ഷ്യം ആണ് എന്ന് ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അറിയിച്ചു .

"നര സേവ നാരായണ സേവാ" എന്ന ആപ്ത മന്ത്രത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കെ എച്ച് എന്‍ എ, ജാതിമത ഭേദങ്ങള്‍ മറന്ന് ഞങ്ങള്‍ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശാന്തി മന്ത്രം ചൊല്ലുക മാത്രമല്ല, അത് കേരളത്തിലെ പ്രളയകാലത്ത് പ്രവര്‍ത്തിയിലേക്ക് കൊണ്ടുവരുവാനും നമ്മുക്ക് കഴിഞ്ഞു, അത് പോലെ ഹിന്ദുകുടുംബങ്ങളിലെ നിര്‍ധരരായ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സഹായത്തിലൂടെ, ഒരു കുട്ടിയിലൂടെ, ഒരു ഹൈന്ദവ കുടുംബത്തെയും, ഇത്തരത്തില്‍ പല കുടുംബങ്ങളെ സഹായിക്കുന്നതിലൂടെ ഒരുഹൈന്ദവ സമൂഹത്തെയും ഉയര്‍ത്തി കൊണ്ടുവരുവാനുള്ള യജ്ഞം വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുന്നത് നോര്‍ത്ത് അമേരിക്കയിലെ ഹൈന്ദവ കുടുംബങ്ങളുടെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ്. അത് പോലെ ശബരിമല വിഷയത്തില്‍ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശക്തമായ പ്രതിഷേധം അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുകയും, ശബരിമല കര്‍മ്മ സമിതിക്ക് ഈ വിഷയത്തിലുള്ള എല്ലാ വിധ പിന്തുണയും അറിയിക്കുകയും ചെയ്തു.എന്ന് മാത്രമല്ല നോര്‍ത്ത് അമേരിക്കയിലുള്ള ഹിന്ദുക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ട സമയത്ത് ആദ്യം മുന്നില്‍ എത്തുക കെ എച്ച് എന്‍ എ ആയിരിക്കും. ഇത്തരത്തില്‍ ഉള്ള ഒരു ഹൈന്ദവ സംഘടന നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടെ ആവശ്യമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ ന്യൂ ജേഴ്‌സി കണ്‍വന്‍ഷനു ആവശ്യമാണ് എന്ന് ട്രഷറര്‍ വിനോദ് കെ ആര്‍ കെയും ഓര്‍മ്മിപ്പിച്ചു.

സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു കുടുംബാന്തരീഷവും, വൈദിക ധര്‍മ്മം അടിസ്ഥാനമാക്കിയ പഠനവും നോര്‍ത്ത് അമേരിക്കയിലെ എല്ലാ കുടുംബാംഗങ്ങളിലും എത്തിക്കുവാനും, ഭാരതീയ പൈതൃകവും, ഉപനിഷത്തും, ഭഗവദ് ഗീതയും , നാരായണീയവും, ആചാര്യന്മാരുടെ ദാര്‍ശനിക ഗ്രന്ഥങ്ങളും നമ്മുടെ അടുത്ത തലമുറയെ പഠിപ്പിക്കുവാനും, അതിലൂടെ ഹൈന്ദവ സമാജത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഉജ്ജലവും പ്രൗഢവുമായ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനുമുള്ള കെ എച്ച് എന്‍ എ യുടെ പുതിയ പദ്ധതികള്‍ തീര്‍ച്ചയായും അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിനു പുത്തന്‍ ഉണര്‍വ് നല്‍കും എന്ന് ആനന്ദ് പ്രഭാകര്‍ ഊന്നി പറഞ്ഞു.

ഒരു ജന്മത്തില്‍ പഠിച്ചാലൂം അറിഞ്ഞാലും തീരാത്ത ഒരു മഹാ സമുദ്രമാണ് സനാതന ധര്‍മ്മം. ഈ ഒരു സംസകാരത്തില്‍ പിറന്ന നമ്മുടെ ഓരോരുത്തരുത്തരുടേയും ധര്‍മ്മമാണ് ഈ പൈതൃകം സംരക്ഷിക്കുക എന്നുള്ളത്. അതിനാല്‍ തന്നെ സനാതന ധര്‍മ്മത്തിന്റെ പരിപാലനവും പ്രചാരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെ ച്ച് എന്‍ എയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്ന കര്‍മ്മത്തിന്റെ ഭാഗമായി എല്ലാ കുടുംബാംഗങ്ങളും ന്യൂ ജേഴ്‌സി കണ്‍വെന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും, അതുപോലെ കെ എച്ച് എന്‍ എ മധ്യമേഖലയുടെ ശുഭാരംഭം ഒരു വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാ കെ എച്ച് എന്‍ എ കുടുംബങ്ങള്‍ക്കും ഗീതാമണ്ഡലം കുടുംബാംഗങ്ങള്‍ക്കും ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സ്‌നേഹ വിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു.
കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ പ്രൗഡോജ്ജലമായ തുടക്കം.കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ പ്രൗഡോജ്ജലമായ തുടക്കം.കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ പ്രൗഡോജ്ജലമായ തുടക്കം.കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ പ്രൗഡോജ്ജലമായ തുടക്കം.കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ പ്രൗഡോജ്ജലമായ തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക