മലയാളി വൈദികന് അന്താരാഷ്ട്ര ഫെല്ലോഷിപ്പ്
OCEANIA
19-Jan-2019
OCEANIA
19-Jan-2019

മെല്‍ബണ്‍ : മലയാളി വൈദികന് അന്തര്‍ദേശീയ അംഗീകാരം. മെല്‍ബണ്‍ ലത്തീന്‍ അതിരൂപതയിലെ സ്പ്രിംഗ് വെയില്‍ സെന്റ് ജോസഫ്‌സ് ഇടവക സഹവികാരിയും കോട്ടയം പൂഞ്ഞാര്‍ സ്വദേശിയുമായ ഫാ. ജോണ്‍ വയലില്‍കരോട്ട് ഒഎഫ്എം. കണ്‍വന്‍ച്വലിന്
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിക്കല്‍
മെഡിസിന്റെ ഓണററി ഫെല്ലോഷിപ്പ്.
സൈക്കോളജി ഓഫ് റിലീജിയന്‍ ആന്‍ഡ് മരിയന്‍ സ്പിരിച്വാലിറ്റി, ഹ്യൂമന്‍ ക്യാപിറ്റല്‍ പൊട്ടന്‍ഷ്യല്‍ എന്‍ഹാന്‍സ്‌മെന്റ് ആന്‍ഡ് പ്രൊഡക്ടിവിറ്റി എന്നീ വിഷയങ്ങളില്‍ ഫാ. ജോണ്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് അമേരിക്കയിലെ ഫ്‌ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന പുരസ്‌കാരം നല്‍കി ആദരിച്ചത്.
.jpg)
ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍
സംഘടനയ്ക്ക് ശാഖകളുണ്ട്. കഴിഞ്ഞമാസം ഹൈദരാബാദില്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആറാമത് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മനുഷ്യവിഭവ ശാക്തീകരണ വിഷയങ്ങളില്‍ നേട്ടം കൈവരിച്ച പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഫാ. ജോണ്‍ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങി. എന്‍ഹാന്‍സിങ് ഹ്യൂമന്‍ ക്യാപിറ്റല്‍ പൊട്ടന്‍ഷ്യല്‍ ആന്‍ഡ്
പ്രൊഡക്ടിവിറ്റി എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാറും ചടങ്ങില്‍ നടന്നു.
ഓസ്‌ട്രേലിയയില്‍ ഇടവക പ്രവര്‍ത്തങ്ങളോടൊപ്പം മരിയന്‍ ആധ്യാത്മികതയില്‍ പിഎച്ച്ഡി പഠനവും മുന്‍പോട്ടു കൊണ്ടുപോകുന്ന ജോണച്ചന്‍ പൂഞ്ഞാര്‍ വയലില്‍കരോട്ട് പരേതരായ ചാക്കോ അന്നമ്മ ദമ്പതികളുടെ പുത്രനും കണ്‍വന്‍ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗവുമാണ്.
റിപ്പോര്‍ട്ട്: ലിബി മഞ്ജു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments