Image

പഴഞ്ചനാണെന്ന് തോന്നിക്കാണും; തിരക്കഥയ്ക്കായി മക്കള്‍ സമീപിച്ചിട്ടില്ലെന്ന് ശ്രീനിവാസന്‍

Published on 19 January, 2019
പഴഞ്ചനാണെന്ന് തോന്നിക്കാണും; തിരക്കഥയ്ക്കായി മക്കള്‍ സമീപിച്ചിട്ടില്ലെന്ന് ശ്രീനിവാസന്‍

കൊച്ചി: തിരക്കഥ ഒരുക്കാന്‍ ഇതുവരെ മക്കള്‍ വിളിച്ചിട്ടില്ലെന്ന് ശ്രീനിവാസന്‍. താന്‍ പഴഞ്ചനാണെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാകാം തന്നെ സമീപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിനോദം എന്നതാണ് സിനിമയുടെ ഉദ്ദേശ്യം. ബുദ്ധിജീവികള്‍ എന്ന് വിളിക്കുന്ന ആളുകളാണ് മറ്റൊരു അര്‍ത്ഥം അതിന് നല്‍കിയത്. സിനിമ എന്ന മാധ്യമം കണ്ടുപിടിച്ചവരുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയാണ്. സിനിമയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പുതുമയാണ്. ഹാസ്യം എഴുതുമ്പോള്‍ ആവര്‍ത്തനമുണ്ടാകാതെ സൂക്ഷിക്കണം. ആളുകളെ ചിരിപ്പിക്കുന്ന അംശങ്ങള്‍ കണ്ടെത്താണ് അന്വേഷണം. ഞാന്‍ പ്രകാശനില്‍ ആക്ഷേപഹാസ്യമാണ് ഉപയോഗിച്ചത്. സിനിമയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇഷ്ടമാണ്. എന്റെ കഥാപാത്രങ്ങളെ അതിനനുസരിച്ചാണ് രൂപപ്പെടുത്താറുള്ളതും. പക്ഷേ,  ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റുള്ളവര്‍ എന്നെ അധികം സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. 

എനിക്ക് വലിയ തിയറികള്‍ അറിയില്ല. എന്റേതായ രീതിയിലാണ് കാര്യങ്ങള്‍ പറയുക. വലിയ രാഷ്ട്രീയബോധമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും ഇപ്പോഴും രാഷ്ട്രീയത്തെക്കുറിച്ച് എനിക്കു പിടികിട്ടാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. എനിക്കു മനസിലാകാത്ത കാര്യങ്ങളാണ് സന്ദേശം എന്ന സിനിമയില്‍ പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക