Image

ശബരിമല സമരം പൂര്‍ണമായി വിജയിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള

Published on 19 January, 2019
ശബരിമല സമരം പൂര്‍ണമായി വിജയിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയം നേടാനായില്ലെന്ന് സമ്മതിച്ച് ബിജെപി. വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂര്‍ണ്ണ വിജയമായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. 

വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂര്‍ണ്ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നു. പോരാട്ടം തുടരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം.വേലായുധന്‍., വി.ടി. രമ, പി.കെ.കൃഷ്ണദാസ് എന്നിവരും നിരാഹാരം അനുഷ്ഠിച്ചു.

അതേസമയം, നിരാഹാര സമരം നാളെ രാവിലെ പത്തരയോടെ അവസാനിപ്പിക്കാനും ബിജെപി തീരുമാനിച്ചു.  49ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. നിലവില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക