Image

2018 ലെ ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

തോമസ് പോള്‍, റിയല്‍റ്റി ഡയമണ്ട് ഗ്രൂപ്പ് Published on 19 January, 2019
2018 ലെ ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
6,431 ഡോളര്‍ വരെ 2018 ലെ ഫെഡറല്‍ ടാക്‌സ് ഫൈല്‍ ചെയ്യുമ്പോള്‍ Earned Incom Tax Credit (EITC) ല്‍ കൂടെ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കും.

ഇത് ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകള്‍
1. ശരിയായ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉള്ളവര്‍ക്കു മാത്രമെ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
2. ജോയന്റ് ഫൈല്‍ ചെയ്യുന്നവര്‍ക്കു രണ്ടു പേര്‍ക്കും സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉണ്ടായിരിക്കണം.
3. 2018 ലെ നിങ്ങളുടെ വരുമാനം താഴെ കാണുന്ന പരിധിയായിരിക്കണം.
4. 25 നും 65 നും ഇടയ്ക്ക് പ്രായ പരിധിയുള്ളവരോ, അല്ലാത്തപക്ഷം EITC യ്ക്കു അര്‍ഹതയുള്ള ഒന്നോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടായിരിക്കണം.
5. EITC ജോലി ചെയ്യുന്ന അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാണ്.
6. നിങ്ങള്‍ ആദ്യമായി EITC ഫൈല്‍ ചെയ്യുകയാണെങ്കില്‍ 2015, 2016, 2017-ല്‍ അടച്ച തുക തിരികെ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. 
ഫിലാഡല്‍ഫിയായിലെ ശരാശരി EITC ഏകദേശം 2,500 ഡോളര്‍ വരെ ഓരോ വര്‍ഷവും തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

സൗജന്യമായി ടാക്‌സ് ഫൈല്‍ ചെയ്യുന്നതിന് TEXT 'FILE' to 9900 or Visit www.You Earned it Philly.com ഫൈല്‍ ചെയ്യേണ്ട അവസാന തീയ്യതി ഏപ്രില്‍ 15, 2019.


ഏഷ്യന്‍ അമേരിക്കന്‍ ചെയിമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയോട് കടപ്പാട്.

ഇത് എഴുതുന്ന വ്യക്തി ടാക്‌സ് അക്കൗണ്ടന്റ് അല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടന്റിനെ സമീപിക്കുക.

നിശ്ചിത തീയതിക്കകം ടാക്‌സ് ഫൈല്‍ ചെയ്ത് ഓരോ കുടുംബത്തിനും ലഭിക്കാവുന്ന പണം കരസ്ഥമാക്കാന്‍ ശ്രമിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക