Image

വിശാല്‍ വിവാഹിതനാവുന്നത് പണത്തിന് വേണ്ടിയെന്നാരോപണം ; ചുട്ടമറുപടിയുമായി അനീഷ

Published on 19 January, 2019
വിശാല്‍ വിവാഹിതനാവുന്നത് പണത്തിന് വേണ്ടിയെന്നാരോപണം ; ചുട്ടമറുപടിയുമായി അനീഷ

തമിഴ്‌നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്തയെചൊല്ലിയുള്ള ചര്‍ച്ചാ വിഷയം ചൂട് പിടിക്കുന്നു .ഹൈദരാബാദ് സ്വദേശിയായ അനീഷ അല്ലയാണ് വിശാലിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം അനീഷയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനീഷയെ കടന്നാക്രമിക്കുകയാണ്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നും നിങ്ങളാണ് ലോകത്തിലെ ഏറ്റവും മോശം ജോടിഎന്നും ഒരാള്‍ അനീഷയുടെ പോസ്റ്റിനു താഴെ കുറിച്ചു.ഇതിന് തക്ക മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അനീഷ.

"പണത്തിന് വേണ്ടിയാണ് വിശാല്‍ എന്നെ സ്‌നേഹിച്ചതെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം ആരാണെന്നതിനെ കുറിച്ച്‌ നിങ്ങള്‍ക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം ജീവിതത്തില്‍ പുലര്‍ത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്."-അനീഷ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക