Image

ശബരിമല വിഷയത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എം.കെ രാഘവന്‍

Published on 19 January, 2019
ശബരിമല വിഷയത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എം.കെ രാഘവന്‍

ശബരിമല വിഷയത്തില്‍ കേരളത്തെ കുരുതി കൊടുത്ത് ചോരക്കളമാക്കിയ എല്‍.ഡി.എഫ് സര്‍ക്കാറിന്​ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ വെസ്​റ്റേണ്‍ റിജ്യനല്‍ കമ്മിറ്റി സംഘടിപ്പിച്ച 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിദ്ദ ഒ.ഐ.സി.സിയുടെ കൂട്ടായ പ്രവര്‍ത്തനം കേരള നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ദുബൈ സന്ദര്‍ശനം കേരള ജനതയിലും വലിയ അനുകൂല തരംഗം ഉണ്ടാക്കുമെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും കോഴിക്കോട് കാര്‍പറേഷന്‍ കൗണ്‍സിലറുമായ അഡ്വ. പി.എം നിയാസ് അഭിപ്രായപ്പെട്ടു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക