Image

പശുവിനെ സംരക്ഷിക്കാന്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ്

Published on 19 January, 2019
പശുവിനെ സംരക്ഷിക്കാന്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ്

ലോകത്തെങ്ങും കേട്ടിട്ടില്ലാത്ത തീരുമാനങ്ങളിലൂടെ മുമ്പോട്ടുപോകുകയാണ് യു.പിയിലെ യോഗി സര്‍ക്കാര്‍. ഇപ്പോഴിതാ പശുക്കളെ സംരക്ഷിക്കാന്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുകയാണ് യു.പി മുഖ്യമന്ത്രി. പശുക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും മറ്റ് സുരക്ഷാ പദ്ധതികള്‍ രൂപീകരിക്കുന്നതിനും വേണ്ടിയാണ് മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നത്. യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനം അംഗീകരിച്ചു. മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുതോടെ 155 കോടി രൂപ അധികമായി പിരിച്ചെടുക്കാന്‍ സാധിക്കും. ഇത് പശുക്കള്‍ക്കായി വിനിയോഗിക്കും. സെസ് ഏര്‍പ്പെടുത്തുന്നതോടെ ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ വരെ വര്‍ദ്ധിക്കും. പശുക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നിലവില്‍ യുപി സര്‍ക്കാരിനുണ്ട്. 
മനുഷ്യനേക്കാള്‍ വില യോഗിയുടെ ഭരണത്തില്‍ പശുക്കള്‍ക്കാണ് എന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് പുതിയ തീരുമാനവുമായി യോഗി സര്‍ക്കാര്‍ എത്തുന്നത്. 
മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കൂടിയായ മാര്‍ക്കണ്ഡേയ കട്ജു സമീപദിവസങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞത് യോഗി സര്‍ക്കാരിന്‍റെ പശു സ്നേഹം ലോകത്തിന് മുമ്പില്‍ ഇന്ത്യക്കാരെ നാണം കെടുത്തുന്നു എന്നാണ്. യുറോപ്പില്‍ പോകുമ്പോള്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തന്നെ ആളുകള്‍ പരിഹാസത്തോടെ നോക്കുന്നു എന്നും കട്ജു പറഞ്ഞിരുന്നു. നായയും കഴുതയും പോലെ ഒരു മൃഗമാണ് പശു എന്നാണ് ബിജെപിക്കാര്‍ ആദ്യം മനസിലാക്കേണ്ടതെന്നും കട്ജു വിമര്‍ശിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക