Image

പ്രശസ്‌ത സംവിധായകനും എഴുത്തുകാരനുമായ ചിന്ത രവി അന്തരിച്ചു

Published on 04 July, 2011
പ്രശസ്‌ത സംവിധായകനും എഴുത്തുകാരനുമായ ചിന്ത രവി അന്തരിച്ചു
തൃശൂര്‍: പ്രശസ്‌ത എഴുത്തുകാരനും നിരൂപകയും സംവിധായകനുമായ ചിന്ത രവി (65) അന്തരിച്ചു. വളരെ നാളുകളായി ചികിത്സയിലാരുന്ന രവി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാല്‍ വെച്ചാണ്‌ മരണമടഞ്ഞത്‌. ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഹരിജന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.എന്റെ കേരളം, സ്വിസ്‌ സ്‌കെച്ചുകള്‍, ബുദ്ധപഥം, അകലങ്ങളിലെ മനുഷ്യര്‍, കലാവിമര്‍ശനം ഒരു മാര്‍ക്‌സിസ്റ്റ്‌ മാനദണ്ഡം എന്നിവ പ്രധാന കൃതികളാണ്‌. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി മറ്റു പുരസ്‌കാരങ്ങളും ലഭിച്ചു.

ചിന്ത, കലാകൗമുദി വാരികകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം സിനിമയുടെ രാഷ്‌ട്രീയം എന്നീ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്‌ട്‌. മലയാളത്തിലെ ആദ്യത്തെ ദൃശ്യയാത്രാവിവരണമായ എന്റെ കേരളം അവതരിപ്പിച്ചത്‌ ചിന്ത രവിയായിരുന്നു. ചിന്ത എന്ന ഇടത്‌ പ്രസിദ്ധീകരണത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ്‌ ചിന്ത രവി എന്ന പേര്‌ ലഭിച്ചത്‌. ടെലിവിഷന്‍ പരിപാടിയായ എന്റെ കേരളത്തിന്റെ അവതാരകനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക