Image

അയ്യപ്പ ഭക്ത സംഗമത്തിന് കെ എച്ച എന്‍ എയുടെ പിന്തുണ

ശ്രീകുമാര്‍ പി Published on 18 January, 2019
അയ്യപ്പ ഭക്ത സംഗമത്തിന്  കെ എച്ച എന്‍ എയുടെ പിന്തുണ
ന്യൂജഴ്‌സി: ജനുവരി 20 ന് തിരുനവന്തപുരത്ത് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്തുണ. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു തിരുവന്തപുരത്തെ സ്വാഗതസംഘം ഓഫീസിലെത്തിയാണ് പിന്തുണ അറിയിച്ചത്.

സ്വാഗത സംഘം ഭാരവാഹികളായ എസ് സുദര്‍ശന്‍, ടി വി പ്രസാദ് ബാബു, എം. ജയകുമാര്‍, എം പത്മകുമാര്‍, പി സുധാകരന്‍, പി. ഗിരീഷ്, കെ പി ഹരിദാസ്, ബിജെപി വക്താവ് എം എസ് കുമാര്‍, കെ എച് എന്‍ എ കോര്‍ഡിനേറ്റര്‍ പിശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

. ജനുവരി 20 നാലു മണിക്ക് പുത്തരികണ്ടം മൈതാനിയില്‍  നടക്കുന്ന  അയ്യപ്പ ഭക്തസംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. മാതാ അമൃതാനന്ദ മയിയാണ് മുഖ്യാതിഥി. സംഗമത്തിന്റെ ഭാഗമായി  2 ലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളാണ്  പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും.

അയ്യപ്പ ഭക്ത സംഗമത്തിന്  കെ എച്ച എന്‍ എയുടെ പിന്തുണഅയ്യപ്പ ഭക്ത സംഗമത്തിന്  കെ എച്ച എന്‍ എയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക