Image

റാസല്‍ഖൈമയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയടക്കം നാല് മരണം; 24 പേര്‍ക്ക് പരിക്ക്

എം.ബി അനീസുദ്ദീന്‍ Published on 13 April, 2012
റാസല്‍ഖൈമയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയടക്കം നാല് മരണം; 24 പേര്‍ക്ക് പരിക്ക്
റാസല്‍ഖൈമ: ഇന്നലെ പുലര്‍ച്ചെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയും മൂന്ന് ബംഗ്ളാദേശ് സ്വദേശികളും മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളിക്ക് സമീപം വൈശ്യംവീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ മരക്കരക്കയില്‍ നിസാര്‍ (26) ആണ് മരിച്ച മലയാളി.

കോര്‍ക്വെയര്‍ മേഖലയിലേക്ക് അല്‍ നഖീലില്‍ നിന്ന് ജീവനക്കാരുമായി പുറപ്പെട്ട അമ്മാര്‍ ക്ളീനിങ് ആന്‍റ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ 28 സീറ്റര്‍ വാന്‍ റംസില്‍ ഭാഗത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. ബംഗ്ളാദേശ് സ്വദേശി ഡ്രൈവറും 27 ക്ളീനിങ് തൊഴിലാളികളുമാണ് വാനിലുണ്ടായിരുന്നതെന്ന് അമ്മാര്‍ മാനേജര്‍ അബ്ദുല്‍ റഷീദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. കോഴിക്കോട് സ്വദേശി ലത്തീഫ്, തമിഴ്നാട് സ്വദേശികളായ ഇസ്മായില്‍, മുഹമ്മദ് നസീര്‍ തുടങ്ങിയ 15ഓളം പേര്‍ പരിക്കുകളോടെ റാസല്‍ഖൈമ സഖര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. മരിച്ച പെരുമ്പടപ്പ് സ്വദേശി നിസാര്‍ രണ്ടര വര്‍ഷമായി അമ്മാര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. ഇയ്യാവുവാണ് മാതാവ്. അപ്പു മൊല്ല സിദ്ദീഖ് മൊല്ല (26), ജമാലുദ്ദീന്‍ അബ്ദുല്‍ ഹാദി (31), മുഹമ്മദ് ദാവൂദ് അസമാന്‍ മുഹമ്മദ് (27) എന്നിവരാണ് മരിച്ച ബംഗ്ളാദേശ് സ്വദേശികള്‍. നിസാറിന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടിനുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. റാസല്‍ഖൈമ സൈഫ് ആശുപത്രി അങ്കണത്തില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിലും പ്രാര്‍ഥനയിലും നിരവധി പേര്‍ പങ്കെടുത്തു. ബംഗ്ളാദേശ് സ്വദേശികളുടെ മൃതദേഹങ്ങള്‍ സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റാസല്‍ഖൈമയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയടക്കം നാല് മരണം; 24 പേര്‍ക്ക് പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക